വ​യോ​ധി​ക ആ​റ്റി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Wednesday, April 21, 2021 10:52 PM IST
മ​ങ്കൊ​ന്പ്: വീ​ടി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങി​യ വ​യോ​ധി​ക​യെ ആ​റ്റി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ട​ങ്ങ​റ മ​തി​ച്ചി​യി​ൽ പ​രേ​ത​നാ​യ ആ​ന​ന്ദ​ന്‍റെ ഭാ​ര്യ പ​ങ്ക​ജാ​ക്ഷി (68) യെ​യാ​ണ് വീ​ടി​നു സ​മീ​പം പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ കി​ട​ങ്ങ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​ക്കു സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പ​ങ്ക​ജാ​ക്ഷി​യു​ടെ മ​ക​നും ഭാ​ര്യ​യും കു​ട്ടി​ക​ളും വീ​ടി​ന​ടു​ത്തു​ള്ള ഇ​വ​രു​ടെ ക​ട​യോ​ടു ചേ​ർ​ന്ന മു​റി​യി​ലാ​ണ് രാ​ത്രി ഉ​റ​ങ്ങു​ന്ന​ത്. അ​മ്മ വീ​ട്ടി​ലു​മാ​ണ് കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന​ത്. പു​ല​ർ​ച്ചെ വീ​ട്ടി​ൽ പ​ങ്ക​ജാ​ക്ഷി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. വി​വ​ര​മ​റി​ഞ്ഞ് രാ​മ​ങ്ക​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന്. പ​രേ​ത തൃ​ക്കൊ​ടി​ത്താ​നം ച​ന്ദ​ന​പ്പ​റ​ന്പ് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: അ​നീ​ഷ്, താ​ഴാ​ന്പൂ (തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ)മ​രു​മ​ക്ക​ൾ: സ്മി​ത, അ​നി​ൽ.