വിളവെടുത്ത നെല്ല് പാടത്ത്, സംഭരണത്തിന് ഒരു നടപടിയുമില്ല
Wednesday, April 21, 2021 10:52 PM IST
മ​ങ്കൊ​മ്പ്: വി​ള​വെ​ടു​ത്ത നെ​ല്ല് ഒ​രാ​ഴ്ച​യാ​യി പാ​ട​ത്തു കെ​ട്ടി​ക്കി​ട​ക്കു​മ്പോ​ഴും സം​ഭ​ര​ണ​കാ​ര്യ​ത്തി​ൽ യാ​തൊ​രു ന​ട​പ​ടി​യു​മാ​യി​ല്ലെ​ന്നു ക​ർ​ഷ​ക​ർ. കാ​വാ​ലം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന മു​ന്നു ചെ​റു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷക​രാ​ണ് ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കൊ​യ്‌​തെ​ടു​ത്ത നെ​ല്ലി​നു ദി​വ​സ​ങ്ങ​ളാ​യി പാ​ട​ത്തു കാ​വ​ലി​രി​ക്കു​ന്ന​ത്. 22 ഏ​ക്ക​ർ വ​രു​ന്ന കൂ​വ​ക്കാ​ട്, കാ​യ​ൽ​ത്തു​രം (35 ഏ​ക്ക​ർ), 20 ഏ​ക്ക​ർ വ​രു​ന്ന ക​ണി​യാ​ർ കാ​ട് എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് സം​ഭ​ര​ണം ന​ട​ക്കാ​തെ നെ​ല്ലു കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 16നാ​ണ് ഇ​വി​ടെ വി​ള​വെ​ടു​പ്പാ​രം​ഭി​ച്ച​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​പ്പു പൂ​ർ​ത്തി​യാ​യി​രു​ന്നു. വി​ള​വെ​ടു​പ്പു പൂ​ർ​ത്തി​യാ​ക്കി​യ ക​ർ​ഷ​ക​ർ കൃ​ഷി ഓ​ഫീ​സി​ൽ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു.

അ​ന്നു മു​ത​ൽ ഇ​ന്നു വ​രെ മൂ​ടി​ക്കെ​ട്ടി​യ ആ​കാ​ശ​ത്തി​നു കീ​ഴി​ൽ ഊ​ണു​മു​റ​ക്ക​വും ഉ​പേ​ക്ഷി​ച്ചു നെ​ല്ലി​നു കാ​വ​ലി​രി​ക്കു​ക​യാ​ണി​വ​ർ. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യും കൃ​ഷി വ​കു​പ്പ​ധി​കൃ​ത​രോ സ​പ്ലൈ​കോ അ​ധി​കൃ​ത​രോ ഇ​വി​ടേ​ക്കു എ​ത്തി​നോ​ക്കു​ക പോ​ലും ചെ​യ്തി​ട്ടി​ല്ലെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​തി​നി​ടെ നാ​ട്ടി​ലെ ത​ന്നെ ഒ​രു മി​ല്ലു​ട​മ​യുടെ ഏ​ജ​ന്‍റി​നെ ക​ർ​ഷ​ക​ർ സ​മീ​പി​ക്കു​ക​യും നെ​ല്ലെ​ടു​ക്കാ​മെ​ന്ന ഉ​റ​പ്പു ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തെ​ത്തു​ട​ർ​ന്ന് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​റെ വി​ളി​ച്ചു നെ​ല്ലെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മ​റി​യി​ച്ചു. എ​ന്നാ​ൽ ത​ങ്ങ​ൾ നേ​രി​ട്ടു ഏ​ജ​ന്‍റു​മാ​രും മി​ല്ലു​ട​മ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന മ​റു​പ​ടി​യാ​ണു ല​ഭി​ച്ച​തെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. അ​ഞ്ചു പ​റ (അ​ര ഏ​ക്ക​ർ) മു​ത​ൽ ര​ണ്ടു ഏ​ക്ക​ർ വ​രെ മാ​ത്രം കൃ​ഷി​യു​ള്ള തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​രാ​ണ് ഈ ​പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി​യി​റ​ക്കു​ന്ന​ത്.

ക​ടം വാ​ങ്ങി​യും സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി​യു​മാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ വി​ള​വെ​ടു​ത്ത നെ​ല്ല് പാ​ട​ത്തു കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു. ന​ല്ല മ​ഴ​ക്കാ​റു വ​രു​ന്ന​തു ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. മ​ഴ​യു​ണ്ടാ​യാ​ൽ പാ​ട​ത്തു കി​ട​ക്കു​ന്ന നെ​ല്ലു ന​ന​ഞ്ഞു ന​ശി​ക്കും. അ​തോ​ടെ പ്ര​തീ​ക്ഷ​ക​ളും അ​വ​സാ​നി​ക്കും. ഇ​ത്ത​വ​ണ പൊ​തു​വേ വി​ള​വു കു​റ​വാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ നെ​ല്ലെ​ടു​പ്പു കൂ​ടി വൈ​കു​ന്ന​ത് ക​ർ​ഷ​ക​രു​ടെ ന​ഷ്ടം ഇ​ര​ട്ടി​പ്പി​ക്കും. ഈ ​സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ പാ​ട​ത്തു കൃ​ഷി ത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് കൃ​ഷി​ക്കാ​ർ. മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കും മു​ൻ​പ് മി​ല്ലു​ട​മ​ക​ളു​ടെ​യും, സ​പ്ലൈ​കോ അ​ധി​കൃ​ത​രു​ടെ​യും ഭാ​ഗ​ത്തു നി​ന്നും നെ​ല്ലെ​ടു​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.