പൊ​ന്നാ​നി മ​ഷി​യി​ൽ വി​സ്മ​യം തീ​ർ​ത്ത് താ​ജ് ബ​ക്ക​ർ
Wednesday, April 21, 2021 10:57 PM IST
ആ​ല​പ്പു​ഴ: ലോ​ക​മേ ത​റ​വാ​ട്- ബി​നാ​ലെ വേ​ദി​യി​ൽ പൊ​ന്നാ​നി മ​ഷി​യി​ൽ വി​സ്മ​യം തീ​ർ​ത്ത് പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ ക​ലാ​കാ​ര​ൻ താ​ജ് ബ​ക്ക​ർ. രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​തെ കു​ന്ന​ക്കാ​യു​ടെ തൊ​ലി ക​രി​ച്ച് ആ ​മ​ര​ത്തി​ന്‍റെ ത​ന്നെ ക​റ പ​ശ​യാ​യി ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​മ​ഷി നി​ർ​മി​ച്ചെ​ടു​ക്കു​ന്ന​ത്. പു​രാ​ത​ന കാ​ല​ത്ത് മു​സ്ലിം മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണീ മ​ഷി. പൊ​ന്നാ​നി​യി​ൽ നി​ന്നാ​ണീ മ​ഷി​യു​ടെ ഉ​ത്പാ​ദ​നം. പൊ​ന്നാ​നി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ര​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹം ബി​നാ​ലെ വേ​ദി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.
യാ​തൊ​രു ത​ര​ത്തി​ലു​ള്ള രാ​സ​വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ക്കാ​തെ തി​ക​ച്ചും പ്ര​കൃ​തി ദ​ത്ത​മാ​യ രീ​തി​യി​ൽ നി​ല​വി​ൽ പൊ​ന്നാ​നി​യി​ലു​ള്ള ഒ​രാ​ൾ മാ​ത്ര​മാ​ണ് ഈ ​മ​ഷി​യു​ടെ ഉ​ത്പാ​ദ​നം ന​ട​ത്തു​ന്ന​ത്. ഒ​രു​മാ​സ​ത്തോ​ള​മെ​ടു​ക്കും ഈ ​മ​ഷി ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ. മ​ഴ​ക്കാ​ല​മൊ​ഴി​കെ​യു​ള്ള സ​മ​യ​ത്താ​ണി​വ നി​ർ​മി​ക്കു​ന്ന​ത്. പൊ​ന്നാ​നി​യി​ലെ തീ​രദേ​ശം, മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ, പു​രാ​ത​ന കാ​ല​ത്ത് ച​ര​ക്ക് നീ​ക്ക​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്ര​ത്യേ​ക ത​രം വ​ള്ള​ങ്ങ​ൾ, അ​വി​ടത്തെ രാ​ഷ്ട്രീ​യം, ഇ​ല​ക​ൾ പ​ച്ച എ​ന്ന പേ​രി​ൽ കേ​ര​ള​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന വി​വി​ധ മ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ, ച​ക്ക, മാ​ങ്ങ, തേ​ങ്ങ, കോ​ഴി, നാ​യ, പൂ​ച്ച തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് ഈ ​മ​ഷി​കൊ​ണ്ട് വ​ര​ച്ച് ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.
രാ​ജ്യാ​ന്ത​ര ത​ര​ത്തി​ൽ ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യാ ച​ല​ഞ്ചാ​യി മാ​റി​യ "ഇ​ൻ​ക് ടോ​ബ​ർ’ സി​രീ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​ജ് ഈ ​ചി​ത്ര​ങ്ങ​ൾ വ​ര​ച്ചുതു​ട​ങ്ങി​യ​ത്.