ജാ​ഗ്ര​താസ​മി​തി​ക​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി
Thursday, April 22, 2021 9:49 PM IST
ചേ​ർ​ത്ത​ല: കോ​വി​ഡ് 19 ര​ണ്ടാം ത​രം​ഗം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ജാ​ഗ്ര​താസ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് മീ​റ്റിം​ഗ് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​രു​ക​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ടു​ക​യും ചെ​യ്തു.
ബ്രേ​ക്ക് ദ ​ചെ​യി​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സ​മീ​പ​ത്തു​വെ​ള്ള​വും സോ​പ്പും സാ​നി​റ്റൈ​സ​ർ എ​ന്നി​വ ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്കു​ക, അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കു​ക, ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു വേ​ണ്ടു​ന്ന സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു കൊ​ടു​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ൻ ജാ​ഗ്ര​താസ​മി​തി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭ 14-ാം വാ​ർ​ഡി​ൽ ന​ട​ന്ന യോ​ഗം വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നോ​ണ്‍ മെ​ഡി​ക്ക​ൽ സു​പ്പ​ർ​വൈ​സ​ർ ബേ​ബി തോ​മ​സ് പ​രി​പാ​ടി​ക​ൾ വി​ശ​ദി​ക​രി​ച്ചു.