ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്
Thursday, April 22, 2021 9:49 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ലി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള മു​സ്‌ലിം ജ​മാ​അ​ത്ത് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​യ്യ​ദ് എ​ച്ച.് അ​ബ്ദുൾ നാസ​ർ ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ന​സീ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. ജി​ല്ലാ ക​ളക്ട​റെ നേ​രി​ൽ സ​ന്ദ​ർ​ശി​ച്ച് കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യ​താ​യും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. പ​ള്ളി ജീ​വ​ന​ക്കാ​രു​ൾ​പ്പ​ടെ പ​ത്തു​പേ​ർ മാ​ത്ര​മേ ആ​രാ​ധ​നാ​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​വൂ എ​ന്നാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്.