ലോ​റി ഡി​വൈ​ഡ​ർ ഇ​ടി​ച്ചു ത​ക​ർ​ത്തു
Thursday, April 22, 2021 9:52 PM IST
അ​ന്പ​ല​പ്പു​ഴ: അ​മി​ത​ഭാ​രം ക​യ​റ്റി വ​ന്ന ലോ​റി ഡി​വൈ​ഡ​ർ ഇ​ടി​ച്ചു ത​ക​ർ​ത്തു. അ​ന്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്കി​ൽ ഇന്നലെ പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​മി​ഴ്നാ​ട്ടി​ൽനി​ന്നും പെ​രു​ന്പാ​വൂ​രി​ലേ​ക്കു ത​ടി ക​യ​റ്റി​വ​ന്ന ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​ത്തെ ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം തെ​റ്റി ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചുക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ മ​റ്റ് ട​യ​റു​ക​ളും പൊ​ട്ടി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​മി​ത ഭാ​ര​ത്തി​ൽ ത​ടി ക​യ​റ്റി വ​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.