വീ​ട്ടി​ൽ ചി​കി​ത്സ​യി​ലുള്ള​വ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ സം​വി​ധാ​നം ഒ​രു​ക്ക​ണം
Thursday, April 22, 2021 9:52 PM IST
ആ​ല​പ്പു​ഴ: എ​ല്ലാ പ്രാ​ഥ​മി​ക, സാ​മൂ​ഹി​ക, കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രും താ​ലൂ​ക്ക്, ജി​ല്ലാ, ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ലെ സൂ​പ്ര​ണ്ടു​മാ​രും ത​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള കോ​വി​ഡ് 19 രോ​ഗി​ക​ളെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കേ​ണ്ട​താ​ണെ​ന്നും വീ​ട്ടി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ദു​ര​ന്തനി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വ്. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ജെ​പി​എ​ച്ച്എ​ൻ, ആ​ശ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ കോ​വി​ഡ് പോ​സി​റ്റി​വാ​യി വീ​ടു​ക​ളി​ൽ ഇ​രി​ക്കു​ന്ന​വ​രെ ദി​വ​സ​വും വി​ളി​ച്ചു വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണം. ഇ​വ​രെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ രോ​ഗി​യു​ടെ വീ​ട് സ​ന്ദ​ർ​ശ​ന​ത്തി​നു സം​വി​ധാ​നം ഒ​രു​ക്ക​ണം.
ആ​വ​ശ്യ​മെ​ന്നു ക​ണ്ടാ​ൽ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള കോ​വി​ഡ് പോ​സ്റ്റി​വ് രോ​ഗി​ക​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ടു​ത്തു​ള്ള സി​എ​ഫ്എ​ൽ​റ്റി​സി​ക​ളി​ലോ, മ​റ്റ് കോ​വി​ഡ് സെ​ന്‍റ​റു​ക​ളി​ലോ എ​ത്തി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം. ജൂ​ണ​ിയ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ജെ​പി​എ​ച്ച്എ​ൻ, ആ​ശ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ മു​ഖാ​ന്തരം വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള കോ​വി​ഡ് പോ​സ്റ്റി​വ് രോ​ഗി​ക​ളി​ൽ പ​ൾ​സ് ഓ​ക്സീ​മി​റ്റ​റി​ന്‍റെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ടെ​ലി മെ​ഡി​സി​ൻ, ഇ-​സ​ഞ്ജീ​വ​നി പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. ഇ-​സ​ഞ്ജീ​വ​നി​യി​ലെ ഡോ​ക്ട​ർ​മാ​ർ ഇ​തി​നു പ​ര​മാ​വ​ധി മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.