കോ​വി​ഡ്: ആ​യു​ർ ര​ക്ഷാ​ ക്ലി​നി​ക്കു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തും
Thursday, April 22, 2021 9:52 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ്ര​തി​രോ​ധം, പു​ന​ര​ധി​വാ​സം എ​ന്നി​വ ല​ക്ഷ്യം വ​ച്ച് ആ​യു​ർ​ര​ക്ഷ ക്ലി​നി​ക്കു​ക​ൾ എ​ല്ലാ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്താ​ൻ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്. ഷീ​ബ അ​റി​യി​ച്ചു. 60 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന സ്വാ​സ്ഥ്യം പ​ദ്ധ​തി, 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള സു​ഖാ​യു​ഷ്യം പ​ദ്ധ​തി, ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​തി​രോ​ധ​ത്തി​നു​ള്ള അ​മൃ​തം പ​ദ്ധ​തി, കാ​റ്റ​ഗ​റി എ ​കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യു​ള്ള ഭേ​ഷ​ജം പ​ദ്ധ​തി, കോ​വി​ഡ് മു​ക്ത​രാ​യ​വ​ർ​ക്ക് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള പു​ന​ർ​ജ​നി പ​ദ്ധ​തി എ​ന്നി​വ​യാ​ണ് ആ​യു​ർ ര​ക്ഷാ ക്ലി​നി​ക്കു​ക​ൾ വ​ഴി ന​ട​ത്ത​പ്പെ​ടു​ന്ന​ത്.
ജി​ല്ല​യി​ൽ കാ​റ്റ​ഗ​റി എ​യി​ൽ പെ​ട്ട കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ഭേ​ഷ​ജം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചി​കി​ത്സ ന​ൽ​കു​ന്നു​ണ്ട്. കോ​വി​ഡ് മു​ക്ത​രാ​യ​വ​ർ​ക്ക് പു​ന​ർ​ജ​നി പ​ദ്ധ​തി മു​ഖേ​ന​യും ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ്ര​തി​രോ​ധ​ത്തി​നാ​യി ഭാ​ര​തീ​യ ചി​കി​ത്സാവ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.​ സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി ഫോ​ണ്‍: 0477-2252377.