പൊ​തുഅ​വ​ധി​; വ്യ​ക്ത​തവേ​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Thursday, April 22, 2021 9:52 PM IST
ആ​ല​പ്പു​ഴ: ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​നു​ശേ​ഷം മു​ഖ്യ​മ​ന്തി വാ​ക്കാ​ൽ പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ൽ അ​നി​ശ്ചി​ത​ത്വം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി. രാ​ത്രി ഒ​ന്പ​തു​വ​രെ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​ന്പോ​ൾ ത​ന്നെ രാ​ത്രി 7.30 വ​രെ മാ​ത്രം എ​ന്ന പ്ര​സ്താ​വ​ന​യാ​ണ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നു കാ​ര​ണം. അ​തു​പോ​ലെ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​ച്ചി​ട്ടു​ള്ള പൊ​തു അ​വ​ധി വ്യാ​പാ​ര മേ​ഖ​ല​യെ ബാ​ധി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഉ​ണ്ടെങ്കി​ൽ അ​ക്കാ​ര്യ​ത്തി​ലും സ​ർ​ക്കാ​ർ വ്യ​ക്ത​തവ​രു​ത്ത​ണ​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​ല​പ്പു​ഴ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സ​ബി​ൽ​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.