കോവിഡ് അ​തി​ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹം ഏ​റ്റെ​ടു​ക്ക​ണ​ം: മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Thursday, April 22, 2021 9:54 PM IST
പു​ന്ന​മൂ​ട്: കോ​വി​ഡ് മ​ഹാ​മാ​രി രാ​ജ്യ​ത്ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് അ​തി​ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹം ഒ​രേ മ​ന​സോ​ടെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നസ​മി​തി​യു​ടെ ക​ർ​മ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്ക​ലും വി​ദ്യാ​ഭ്യാ​സ സ​ഹാ​യവി​ത​ര​ണ​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യാ​തി​ഥി​യാ​യി.
മാ​വേ​ലി​ക്ക​ര ഭ​ദ്ര​സ​ന​ത്തി​ൽനി​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത അം​ഗ​ങ്ങ​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. എം​സി​എ ഭ​ദ്രാ​സ​നസ​മി​തി പ്ര​സി​ഡ​ന്‍റ്് അ​ഡ്വ. അ​നി​ൽ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന വൈ​ദിക ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​റോ​ബ​ർ​ട്ട് പാ​ല​വി​ള​യി​ൽ, ജി​ല്ലാ വി​കാ​രി ഫാ. ​സി​ൽ​വ​സ്റ്റ​ർ തെ​ക്ക​ട​ത്ത്, ഫാ. ​തോ​മ​സ് ചെ​റു​പു​ഷ്പം, ബാ​ബു അ​ന്പ​ല​തും​കാ​ല, ജോ​ർ​ജ്കു​ട്ടി പു​ത്തൂ​ർ, അ​ന്ന പൊ​ന്ന​ച്ച​ൻ, ഡെ​യ്സി പ്ര​സാ​ദ്, സി​ജു റോ​യ്, ലി​ല്ലി​കു​ട്ടി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.