വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു
Thursday, April 22, 2021 9:54 PM IST
ആ​ല​പ്പു​ഴ: നീ​ണ്ട ദി​വ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ദി​നം അ​ടു​ത്തെ​ത്തു​ന്പോ​ൾ ജി​ല്ല​യി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു. ഇ​ത്ത​വ​ണ ഒ​രു വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ ഒ​ന്നി​ല​ധി​കം ഹാ​ളു​ക​ളി​ലാ​യി ഓ​രോ റൗ​ണ്ടും എ​ണ്ണാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി ഫ​ലം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി എ​ൻ​കോ​ർ എ​ന്ന കൗ​ണ്ടിം​ഗ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ഉ​പ​യോ​ഗി​ക്കു​ന്നു. ജി​ല്ലാ ക​ള​ക്ട​റു​ടെ​യും അ​തതു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു​ക്ക​ങ്ങ​ൾ.

അ​രൂ​ർ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ൽ ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ ഒ​രു​ക്കു​ന്ന മൂ​ന്നു ഹാ​ളു​ക​ളി​ലാ​യാ​ണ് ഇ​വി​എ​മ്മു​ക​ളി​ലെ വോ​ട്ടെ​ണ്ണു​ക. ഇ​വി​ടെത്തന്നെ ഒ​രു​ക്കു​ന്ന താ​ത്കാ​ലി​ക കെ​ട്ടി​ട​ത്തി​ലാ​ണ് പോ​സ്റ്റ​ൽ ബാ​ല​റ്റും വി​വി പാ​റ്റും എ​ണ്ണു​ക. ആ​കെ 31 മേ​ശ​ക​ളി​ലാ​യി 15 റൗ​ണ്ടു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. ഇ​തി​ൽ 10 എ​ണ്ണം പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണാ​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ക. ചേ​ർ​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ലെ നാ​ലു​ഹാ​ളു​ക​ളി​ലാ​ണ് വോ​ട്ട​ണ്ണ​ലി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ആ​കെ 35 മേ​ശ​ക​ളി​ലാ​യി 16 റൗ​ണ്ടു​ക​ളാ​ണ് ഉ​ള്ളത്. ഇ​തി​ൽ 14 എ​ണ്ണം പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണാ​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ക.

ആ​ല​പ്പു​ഴ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ൽ എ​സ്ഡി​വി ജി​എ​ച്ച്എ​സി​ൽ സെ​ന്‍റി​ന​റി ഹാ​ളി​ലും അ​ന​ക്സി​ലു​മാ​യി നാ​ലു​ഹാ​ളു​ക​ളി​ലാ​യി ആ​കെ 31 മേ​ശ​ക​ളി​ലാ​യി 14 റൗ​ണ്ടു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. ഇ​തി​ൽ 10 ടേ​ബി​ളു​ക​ൾ പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണാ​നാ​യാ​ണ്. അ​ന്പ​ല​പ്പു​ഴ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ നാ​ലു​ഹാ​ളു​ക​ളി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. ആ​കെ 31 മേ​ശ​ക​ളി​ലാ​യി 12 റൗ​ണ്ടു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. ഇ​തി​ൽ 10 ടേ​ബി​ളു​ക​ൾ പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണാ​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ച​ന്പ​ക്കു​ള​ത്ത് മൂ​ന്നു​ഹാ​ളു​ക​ളി​ലും ഇ​വി​ടെ താ​ത്കാ​ലി​ക​മാ​യി കെ​ട്ടി​യു​ണ്ടാ​ക്കു​ന്ന ഒ​രു ഹാ​ളി​ലു​മാ​യി വോ​ട്ട് എ​ണ്ണു​ന്ന​തി​നു​ സൗ​ക​ര്യ​ം ഒ​രു​ക്കും. ആ​കെ 31 മേ​ശ​ക​ളി​ലാ​യി 12 റൗ​ണ്ടു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. ഇ​തി​ൽ 10 ടേ​ബി​ളു​ക​ൾ പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണാ​നാ​യാ​ണ് ഇ​വി​ടെ​യും ഉ​പ​യോ​ഗി​ക്കു​ക.

ഹ​രി​പ്പാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​രു​ഹാ​ളി​ലും താ​ത്കാ​ലി​ക​മാ​യി കെ​ട്ടി​യു​ണ്ടാ​ക്കു​ന്ന മൂ​ന്നു ഹാ​ളു​ക​ളി​ലു​മാ​യി വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും. ആ​കെ 34 മേ​ശ​ക​ളി​ലാ​യി 15 റൗ​ണ്ടു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. ഇ​തി​ൽ 13 ടേ​ബി​ളു​ക​ൾ പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണാ​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ക.

കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ടി​കെഎം​എം കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ലു​ഹാ​ളി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. ആ​കെ 31 മേ​ശ​ക​ളി​ലാ​യി 15 റൗ​ണ്ടു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. ഇ​തി​ൽ 10 ടേ​ബി​ളു​ക​ൾ പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണാ​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ബി​ഷ​പ് ഹോ​ഡ്ജ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ലു ഹാ​ളു​ക​ളി​ലാ​യി വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും. ആ​കെ 31 മേ​ശ​ക​ളി​ലാ​യി 15 റൗ​ണ്ടു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. ഇ​തി​ൽ 10 ടേ​ബി​ളു​ക​ൾ പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണാ​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ക. ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ നാ​ലു ഹാ​ളു​ക​ളി​ലാ​യി​ട്ടാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. ആ​കെ 31 മേ​ശ​ക​ളി​ലാ​യി 16 റൗ​ണ്ടു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. ഇ​തി​ൽ 10 ടേ​ബി​ളു​ക​ൾ പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണാ​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ക. വോ​ട്ടെ​ണ്ണ​ലി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ക​ള​ക്‌ട‌ റേറ്റി​ൽ വ​ര​ണാ​ധി​കാ​രി​ക​ളു​ടെ യോ​ഗം ജി​ല്ലാ ക​ള​ക്ട​ട​ർ എ.​ അ​ല​ക്സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജെ. ​മോ​ബി, വി​വി​ധ ജി​ല്ലാത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വോ​ട്ടെ​ണ്ണ​ലി​ന് ജീ​വ​ന​ക്കാ​രെ
നി​യോ​ഗി​ച്ചു

ആ​ല​പ്പു​ഴ: മേ​യ് ര​ണ്ടി​ന് ഒ​ന്പ​തു നി​യോ​ജ​കമ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വോ​ട്ടെ​ണ്ണ​ലി​ന് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യോ​ഗി​ച്ചു. അ​ത​ത് ആ​ർ​ഒ​മാ​ർ ഇ​വ​ർ​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വ് ഉ​ട​ൻ ന​ൽ​കും. ജീ​വ​ന​ക്കാ​രു​ടെ റാ​ൻ​ഡ​മൈ​സേ​ഷ​ൻ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്നു. 470 കൗ​ണ്ടി​ംഗ് സൂ​പ്ര​ണ്ടു​മാ​ർ, 470 കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ്, 318 മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ എ​ന്നി​വ​രെ​ക്കൂ​ടാ​തെ വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​റ്റ് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് റി​സ​ർ​വി​ലും ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കൗ​ണ്ടി​ംഗ് ജോ​ലി​ക​ൾ​ക്ക് നി​യോ​ഗി​ച്ച​വ​ർ​ക്കു​ള്ള പ​രി​ശീ​ല​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. വ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​നം ഉ​ച്ച​യ്ക്കുശേ​ഷം ന​ട​ക്കും.