വീ​യ​പു​ര​ത്തും മാരാരിക്കുളത്തും ടെ​ലി കൗ​ൺ​സ​ലിം​ഗ്
Friday, May 7, 2021 10:44 PM IST
ആ​ല​പ്പു​ഴ: വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ച ടെ​ലി-​കൗ​ൺ​സ​ലിം​ഗ് സം​വി​ധാ​നം കിടപ്പുരോഗികൾക്കും പ്രായമായവർക്കും സാ​ന്ത്വ​ന​വും ആ​ശ്വാ​സ​വു​മാ​വു​ക​യാ​ണ്. പ്ര​മേ​ഹരോ​ഗി​ക​ൾ, ഹൃ​ദ​യസം​ബ​ന്ധ​മാ​യ രോ​ഗ​മു​ള്ള​വ​ർ തു​ട​ങ്ങി​യ കി​ട​പ്പു​രോ​ഗി​ക​ളും പ്രാ​യ​മാ​യ​വ​ർ​ക്കും ടെ​ലി കൗ​ൺ​സ​ലിം​ഗ് വ​ഴി ആ​രോ​ഗ്യനി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. വീ​യ​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണി​തി​ന്‍റെ ചു​മ​ത​ല. രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യും ഉ​ച്ച​യ്ക്കുശേ​ഷം മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യുമാണ് ടെ​ലി -കൗ​ൺ​സ​ലിം​ഗ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. ഇ​തി​ലൂ​ടെ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കാ​നും പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ എ​ടു​ക്കു​ന്നു​ണ്ട്. ഹോം ​ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ, കി​ട​പ്പു​രോ​ഗി​ക​ൾ എ​ന്നി​വ​രു​ടെ വി​വ​ര​ങ്ങ​ൾ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ വ​ഴി ശേ​ഖ​രി​ച്ച് ഇ​വ​രെ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ നി​ർ​ദേശ​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്. ഫോ​ൺ: 8075535792.
ആ​ല​പ്പു​ഴ: മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ടെ​ലി കൗ​ൺ​സ​ലിം​ഗ് സെ​ന്‍റ​ർ ആ​രം​ഭി​ച്ചു. ഗ​ർ​ഭി​ണി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, ഹോം ​ക്വാ​റ​ൻ​റ്റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ, പോ​സി​റ്റീ​വാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ടെ​ലി കൗ​ൺ​സ​ലിം​ഗ് സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെന്നു പ്ര​സി​ഡ​ന്‍റ് സം​ഗീ​ത പ​റ​ഞ്ഞു.
കൗ​ൺ​സ​ലിം​ഗ് സെ​ന്‍റ​ർ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് ത​ല ഹെ​ൽ​പ്പ് ഡെ​സ്‌​ക് വ​ഴി​യാ​ണ് ഇ​തി​ന്‍റെ ഏ​കോ​പ​നം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നി​ന്‍റെ​യും ആ​യു​ർ​വേ​ദ മ​രു​ന്നി​ന്‍റെ​യും വീ​ടു​ക​ളി​ലെ​ത്തി​യു​ള്ള വി​ത​ര​ണ​വും ആ​രം​ഭി​ച്ചു. ഹെ​ൽ​പ് ഡെ​സ്‌​ക് ന​മ്പ​ർ: 0477- 2258238, 9497759446.