പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പും രം​ഗ​ത്ത്
Friday, May 7, 2021 10:48 PM IST
അ​മ്പ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നു സ​ഹാ​യ​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പും. കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഓ​ക്സി​ജ​നെ​ത്തി​ക്കാ​നാ​ണ് മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പി​നു കീ​ഴി​ലു​ള്ള എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽനി​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഓ​ക്സി​ജ​നു​മാ​യി വാ​ഹ​ന​ങ്ങ​ൾ എ​ത്തു​മ്പോ​ൾ കൃ​ത്യ​മാ​യി ഓ​രോ ആ​ശു​പ​ത്രി​യി​ലും രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് ഇ​വ എ​ത്തി​ക്കാ​നു​ള്ള ചു​മ​ത​ല മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പി​ലെ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റി​നാ​ണ്. വി​വി​ധ പ്ലാ​ന്‍റു​ക​ളി​ൽനി​ന്ന് ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് ഓ​ക് സി​ജ​ൻ ടാ​ങ്ക​റു​ക​ൾ​ക്ക് അ​ക​മ്പ​ടി ന​ൽ​കു​ക​യും വെ​ഹി​ക്കി​ൾ ലൊ​ക്കേ​ഷ​ൻ ട്രാ​ക്കിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷി​ച്ചും സു​ഗ​മ​മാ​യ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തും എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റാ​ണ്.​

എ​ൻ​എ​ച്ച്ആ​ർ​എ​മ്മി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നാ​യി എ​ൻഎ​ച്ച്ആ​ർഎം ക​ൺ​ട്രോ​ൾ റൂ​മി​ൽ 24 മ​ണി​ക്കൂ​റും എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ക​ൺ​ട്രോ​ൾ റൂ​മി​ൽ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഓ​രോ മേ​ഖ​ല​യി​ലു​മു​ള്ള എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റും. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ, ജി​ല്ലാ ആ​ശു​പ​ത്രി​ക​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ച്ചു തു​ട​ങ്ങി​യ​ത് ഒ​രാ​ഴ്ച മു​ൻ​പാ​ണ്.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ത​ടസ​മി​ല്ലാ​ത്ത ഗ​താ​ഗ​ത​വും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നു കീ​ഴി​ലെ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്.