ഹോം ​ഡെ​ലി​വ​റി സൗ​ക​ര്യ​വു​മാ​യി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്
Friday, May 7, 2021 10:48 PM IST
അ​മ്പ​ല​പ്പു​ഴ; അ​മ്പ​ല​പ്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​തി സ്റ്റോ​ർ ഹോം ​ഡെ​ല​വ​റി​ക്കു തു​ട​ക്ക​മാ​യി. സം​ഘ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നീ​തി സ്റ്റോ​റി​ൽ​നി​ന്നു പ​ല​വ്യ​ഞ്ജ​ന​വും മ​റ്റു സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കും. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്, തെ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ലാ​ണ് ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ക. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ങ്കി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച് കൊ​ടു​ക്കു​ം. സം​ഘം പ്ര​സി​ഡ​ന്‍റ് എ. ​ഓ​മ​ന​ക്കു​ട്ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​യു​ക്ത എംഎ​ൽഎ ​എ​ച്ച്. സ​ലാം ഹോം ​ഡെ​ലി​വ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി. ര​ജി​സ്റ്റാ​ർ ഓ​ഫീ​സ് സൂ​പ്ര​ണ്ട് സു​ർ​ജി​ത്ത്, എ​ച്ച്. സു​ബൈ​ർ, സെ​ക്ര​ട്ട​റി ബി. ​ശ്രീ​കു​മാ​ർ, കെ. ​പ​ര​മേ​ശ്വ​ര പ​ണി​ക്ക​ർ, ആ​ർ. സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് പ്ര​തിരോ​ധ​പ്ര​വ​ർ​ത്ത​ന​ഫ​ണ്ടി​ലേ​ക്ക് സം​ഘം ജീ​വ​ന​ക്കാ​രും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും സ​മാ​ഹ​രി​ച്ച 50,000 രൂ​പ കൈ​മാ​റി. ഹോം ​ഡെ​ലി​വ​റി​ക്കാ​യി വി​ളി​ക്കേ​ണ്ട ന​ന്പ​ർ: 9846588536.