ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ ഉ​ദ്ഘാ​ട​നം
Friday, May 7, 2021 10:50 PM IST
ആ​ല​പ്പു​ഴ: മു​സ്‌ലിം ലീ​ഗ് ആ​ല​പ്പു​ഴ​യി​ൽ ന​ട​ത്തി​യ കാ​രു​ണ്യം 2021 ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.എം. ന​സീ​ർ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​എ. റ​സാ​ഖ് ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​തു​വ​സ്ത്ര വി​ത​ര​ണം മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ഷെ​രീ​ഫും ചി​കി​ത്സ​ാസ​ഹാ​യം ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് എ. ​എം. നൗ​ഫ​ലും നി​ർ​വ​ഹി​ച്ചു. സി​വി​ൽ സ്റ്റേ​ഷ​ൻ മേ​ഖ​ല റി​ലീ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​എ.​എം. ഷെ​രീ​ഫുകു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് എ.എം. യൂ​സഫ് മ​മ്മു​ക്കു​ട്ടി, ടൗ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.എം. യൂ​സഫ് പോ​റ്റി, അ​ഫ്സ​ൽ ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭ​വ​ന​ങ്ങ​ളി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ സ​ഹാ​യം എ​ത്തി​ക്കു​മെ​ന്ന് ലീ​ഗ് ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് എ.എം. നൗ​ഫ​ൽ പ​റ​ഞ്ഞു.