റോ​ഡി​ൽ നി​ര​ന്ന ഗോ​ത​ന്പ് സേ​വാ​ഭാ​ര​തി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ നീ​ക്കം ചെ​യ്തു
Saturday, May 8, 2021 10:23 PM IST
എ​ട​ത്വ: ലോ​റി​യി​ൽനി​ന്ന് റോ​ഡി​ൽ വീ​ണു​നി​ര​ന്ന ഗോ​ത​ന്പ് സേ​വാ​ഭാ​ര​തി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ നീ​ക്കം ചെ​യ്തു. നീ​രേ​റ്റു​പു​റം-​കി​ട​ങ്ങ​റ റോ​ഡി​ൽ നീ​രേ​റ്റു​പു​റം സ്റ്റാ​ർ​ട്ടിം​ഗ് പോ​യ​ന്‍റി​ന് സ​മീ​പം ക​ഴി​ഞ്ഞദി​വ​സം രാ​ത്രി​യി​ൽ ലോ​റി​യി​ൽനി​ന്ന് റോ​ഡി​ൽ വീ​ണ ഗോ​ത​ന്പാ​ണ് ത​ല​വ​ടി​യി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ നീ​ക്കം ചെ​യ്ത​ത്. റോ​ഡു നി​ര​ന്ന ഗോ​ത​ന്പി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​യ​റി നീ​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ പെ​ട്ട​തോ​ടെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ലെ ഗോ​ത​ന്പ് നീ​ക്കം ചെ​യ്ത ശേ​ഷം ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. അ​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ് ഗോ​ത​ന്പ് നി​ര​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, ഗോ​പീ​കൃ​ഷ്ണ​ൻ, പ്ര​ശാ​ന്ത് വേ​ന്പ​ന, എം.​എ​സ് മ​ധു​സൂ​ദ​ന​ൻ, ഗോ​കു​ൽ, വി​നോ​ദ് കു​മാ​ർ, സാ​ബു, സി​ബി മൊ​ള​യ്ക്ക​ൽ, അ​പ്പു, പ്ര​കാ​ശ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.