പോ​ലീ​സു​കാ​രെ വെ​ള്ള​ത്തി​ൽ ത​ള്ളി​യി​ട്ട് ഓ​ടി​യ പ്ര​തി പി​ടി​യി​ൽ
Saturday, May 8, 2021 10:28 PM IST
എ​ട​ത്വ: വാ​റ്റുകേ​ന്ദ്രം റെ​യ്ഡ് ചെ​യ്യു​ന്ന​തി​നി​ടെ പോ​ലീ​സു​ക​രെ വെ​ള്ള​ത്തി​ൽ ത​ള്ളി​യി​ട്ട് ഓ​ടി​യ പ്ര​തി പി​ടി​യി​ൽ. പാ​ണ്ട​ങ്ക​രി ച​ട്ടു​ക​ത്തി​ൽ സു​കു​മാ​ര​ന്‍റെ മ​ക​ൻ സ​ന​ലാ​ണ് എ​ട​ത്വ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ വാ​റ്റുകേ​ന്ദ്രം റെ​യ്ഡ് ചെ​യ്യാ​നെ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ത​ള്ളി വെ​ള്ള​ത്തി​ലി​ട്ട് പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടി. വാ​റ്റുകേ​ന്ദ്ര​ത്തി​ൽനി​ന്ന് വാ​റ്റ് ചാ​രാ​യ​വും കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​യെ റിമാൻഡ് ചെ​യ്തു. സി​ഐ പ്ര​താ​പ​ച​ന്ദ്ര​ൻ, എ​സ്ഐ ഷാം​ജി റ്റി., ​എ​എ​സ്ഐ പ്ര​തീ​പ്, സി​പി​ഒ​മാ​രാ​യ വി​ഷ്ണു, ശ്യം, ​പ്രേം​ജി​ത്ത് എ​ന്നി​വ​ർ റെ​യ്ഡി​നു നേ​തൃ​ത്വം ന​ൽ​കി.