സ്വ​കാ​ര്യ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​രെ നി​യ​മി​ച്ചു
Saturday, May 8, 2021 10:30 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ സ്വ​കാ​ര്യ കോ​വി​ഡ് ചി​കി​ത്സാകേ​ന്ദ്ര​ങ്ങ​ളി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​രെ നി​യ​മി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ജി​ല്ല​യി​ലെ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 25 ശ​ത​മാ​നം കി​ട​ക്ക​ക​ൾ കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം നേ​ര​ത്തേ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​വി​ടെ​യു​ള്ള കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ, ഓ​ക്സി​ജ​ൻ ല​ഭ്യ​ത, ക​രു​ത​ൽ ഓ​ക്സി​ജ​ൻ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നും കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ങ്ങ​ൾ​ക്കു​മാ​യാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​രെ നി​യ​മി​ച്ച​ത്. ജി​ല്ല​യി​ൽ 13 സ്വ​കാ​ര്യ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​യി 13 എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​രാ​ണു​ള്ള​ത്.