ഹെ​ൽ​പ്പ് ഡെ​സ്കു​മാ​യി രം​ഗ​ത്ത്
Sunday, May 9, 2021 10:32 PM IST
കാ​യം​കു​ളം: ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ ചെ​യ്യാ​ൻ ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ഹി​ന്ദ് കാ​യം​കു​ള​ത്ത് ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്നു. രാ​വി​ലെ 11ന് ​മു​ക്ക​വ​ല​യി​ൽ എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ല​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ മു​ഖ്യ സ​ന്ദേ​ശം ന​ല്കും 7994326977, 8547567947 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ചാ​ൽ ഓ​ൺ​ലൈ​ൻ​ഡോ​ക്ട​ർ, കൗ​ൺ​സ​ലിം​ഗ്, ആം​ബു​ല​ൻ​സ്, സ​ർ​ക്കാ​ർ സേ​വ​ന​വി​വ​ര​ങ്ങ​ൾ, ഫ്യൂ​മിം​ഗേ​ഷ​ൻ, വോളന്‍റിയ​ർ സേ​വ​നം തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ക്കും. രാ​വി​ലെ ആ​റു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ സി​ദ്ദീ​ഖ് മൗ​ല​വി, മു​ഹ​മ്മ​ദ് സ​ലാ​ഹു​ദീ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റം​സാ​ൻ റി​ലീ​ഫ്

കാ​യം​കു​ളം: മു​സ്‌ലിംലീ​ഗ് കാ​യ​കു​ള​ത്ത് എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി വ​രു​ന്ന റം​സാ​ൻ റി​ലീ​ഫ് ഈ ​വ​ർ​ഷ​വും ന​ട​ത്തി. 3500 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​രി​യും ഭ​ക്ഷ്യ​ധാ​ന്യവും വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി. കോ​വി​ഡി​ന്‍റെ വ്യാ​പ​നം രൂ​ക്ഷ​മാ​യ ഈ ​ഘ​ട്ട​ത്തി​ൽ മു​സ്‌ലിംലീ​ഗി​ന്‍റെ വാ​ർ​ഡുത​ല നേ​താ​ക്ക​ൾ റി​ലീ​ഫ് സാ​മ​ഗ്രി​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി.
ലീ​ഗ് ഹൗ​സി​ൽ റി​ലീ​ഫ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​ച്ച്. ബ​ഷീ​ർ​കു​ട്ടി നി​ർ​വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ. ​ഇ​ർ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​കി​ത്സ ധ​ന​സ​ഹാ​യ വി​ത​ര​ണം മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​യാ​ദ് വ​ലി​യ​വി​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.