കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും
Sunday, May 9, 2021 10:32 PM IST
ചേ​ർ​ത്ത​ല: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചേ​ർ​ത്ത​ല​യി​ൽ ഉൗ​ർ​ജി​ത​മാ​ക്കാ​ൻ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും ത​യാ​റാ​യി. ചേ​ർ​ത്ത​ല അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ കീ​ഴി​ൽ 55 ഓ​ളം സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​ണ് വി​വി​ധ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നി​ട്ട​റ​ങ്ങി​യി​ട്ടു​ള്ള​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ കീ​ഴി​ലാ​ണെ​ങ്കി​ലും പോ​ലീ​സ് സേ​ന​യ്ക്കും ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​വ​രു​ടെ സേ​വ​നം ത​യാ​റാ​ണ്. ജ​ന​നന്മയ്ക്കാ​യി മു​ന്നി​ട്ട​റ​ങ്ങി​യ ഒ​രു പ​റ്റം ചെ​റു​പ്പ​ക്കാ​രാ​ണ് നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​ലൂ​ടെ ചേ​ർ​ത്ത​ല​ക്കാ​രു​ടെ മ​ന​സി​ൽ ഇ​ടം​പി​ടി​ച്ച​ത്.
അ​പ​ക​ട​ഘ​ട്ട​ത്തി​ൽ അ​ഗ്നി​ശ​മ​ന​സേ​ന​യ്ക്കും പോ​ലീ​സി​നും സ​ഹാ​യ​മാ​കാ​നാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ങ്കി​ലും നാ​ടി​നെ വി​ഴു​ങ്ങി​നി​ൽ​ക്കു​ന്ന മ​ഹാ​മാ​രി​യാ​യ കോ​വി​ഡി​നെ​തി​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാം​ഗ​ങ്ങ​ൾ. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തോ​ടൊ​പ്പം കോ​വി​ഡ് രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭ​യി​ലും, മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​വ​രു​ടെ സേ​വ​നം തു​ട​ർ​ന്നും ല​ഭി​ക്കും. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യു​ക്ത എം​എ​ൽ​എ പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി സി​വി​ൽ ഡി​ഫ​ൻ​സ് പോ​സ്റ്റ് വാ​ർ​ഡ​ന്‍റെ 9048835526 ന​ന്പ​രി​ലും കോ​ൾ/​വാ​ട്ട്സ്ആ​പ് ചെ​യ്യാ​വു​ന്ന​താ​ണ്.