ക​രു​ണ​യു​ടെ സ​ഹാ​യ​കേ​ന്ദ്രം
Sunday, May 9, 2021 10:34 PM IST
മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല പ​ടി​ഞ്ഞാ​റെ​ൻ മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ ചെ​യ​ർ​മാ​ൻ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് തൃ​പ്പെ​രു​ന്തു​റ മേ​ഖ​ല​യി​ൽ ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ സ​ഹാ​യ കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
ഇ​ര​മ​ത്തൂ​ർ ഐ​ക്ക​ര ജം​ഗ്ഷ​നി​ൽ ര​ക്ഷാ​ധി​കാ​രി കെ. ​നാ​രാ​യ​ണ​പി​ള്ള സ​ഹാ​യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വീ​ന​ർ സി​ബു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി ​സു​കു​മാ​രി, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഡി. ​ഫി​ലേ​ന്ദ്ര​ൻ, ഉ​മാ താ​ര​നാ​ഥ്, വി​ജ​യ​മ്മ ഫി​ലേ​ന്ദ്ര​ൻ, കെ. ​വി​നു, പ്ര​സ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ണംവ​ച്ച് ചീ​ട്ടു​ക​ളി​ച്ച
ആ​റം​ഗ സം​ഘം
പി​ടി​യി​ൽ

ഹ​രി​പ്പാ​ട്: ലോ​ക്ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ പ​ണം വ​ച്ച് ചീ​ട്ടു​ക​ളി​ച്ച ആ​റം​ഗ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കു​ടി. കു​മാ​ര​പു​രം പ​ഞ്ചാ​യ​ത്തി​ൽ മു​ണ്ടോ​ലി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്ത് നി​ന്നു​മാ​ണ് സം​ഘ​ത്തേ​യും 500 രൂ​പ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. കു​മാ​ര​പു​രം സ്വ​ദേ​ശി​ക​ളാ​യ ര​തീ​ഷ് (36), ഷി​ബു (34), അ​രു​ണ്‍ (37), ഗി​രീ​ഷ് (25), ബാ​ബു​ക്കു​ട്ട​ൻ (36), അ​നീ​ഷ് (38) എ​ന്നി​വ​രെ​യാ​ണ് ഹ​രി​പ്പാ​ട് സി​ഐ ഫ​യാ​സ്, എ​സ്ഐ സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള​ള സം​ഘം പി​ടി​കു​ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​സ്റ്റ​ഡി​യി​ലാ​യ ഇ​വ​ർ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.