കോ​വി​ഡ് അ​നൗ​ണ്‍​സ്മെ​ന്‍റു​മാ​യി പ​ഞ്ചാ​യ​ത്ത് ക്ലാ​ർ​ക്ക്
Sunday, May 9, 2021 10:34 PM IST
പൂ​ച്ചാ​ക്ക​ൽ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി അ​നൗ​ണ്‍​സ്മെ​ന്‍റു​മാ​യി പ​ഞ്ചാ​യ​ത്ത് ക്ലാ​ർ​ക്ക് രം​ഗ​ത്ത് തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്
പ്ര​തി​രോ​ധ മു​ന്ന​റി​യി​പ്പു​ക​ൾ വാ​ഹ​ന​ത്തി​ൽ അ​നൗ​ണ്‍​സ്മെ​ന്‍റ് ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി തീ​രു​മാ​നി​ച്ച​ത്. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​മാ​യ​തി​നാ​ൽ അ​നൗ​ണ്‍​സ്മെ​ന്‍റ് ചെ​യ്യാ​ൻ ആ​ളെ കി​ട്ടാ​തെ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ ​ചു​മ​ത​ല സ്വ​യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക്ല​ർ​ക്ക് എ​സ്. സോ​ജി​ത്. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ മു​ന്ന​റി​യി​പ്പു​മാ​യി അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​നം ക​ട​ന്നു പോ​കു​ന്പോ​ൾ ആ​രാ​യാ​ലും ആ ​വാ​ക്കു​ക​ൾ ഒ​ന്ന് കേ​ട്ടു നി​ന്നു പോ​കും. വ്യ​ക്ത​വും താ​ളാ​ത്മ​ക​വു​മാ​യ ഗം​ഭീ​ര​ശ​ബ്ദ​ത്തി​ലാ​ണ് സോ​ജി​ത് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. ഇ​തി​നു മു​ന്പും പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് സോ​ജി​ത് ശ​ബ്ദം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ല്ലാ ദി​വ​സ​വും വാ​ഹ​ന​ത്തി​ൽ പോ​കാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ സ​ന്ദേ​ശം റി​ക്കാ​ർ​ഡ് ചെ​യ്യാ​നാ​ണ് പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ച​രി​ക്കു​ന്ന​ത്.