ആ​രോ​ഗ്യ​വ​കു​പ്പി​ൽ ആ​വ​ശ്യ​ത്തി​ന് സ്ഥി​രം ജീ​വ​ന​ക്കാ​രി​ല്ലെ​ന്ന്
Sunday, May 9, 2021 10:35 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡി​ന്‍റെ ര​ണ്ടാം​വ​ര​വ് വ​ലി​യ പ്ര​തി​സ​ന്ധി​യു​യ​ർ​ത്തു​ന്പോ​ഴും ആ​രോ​ഗ്യ വ​കു​പ്പി​ൽ ആ​വ​ശ്യ​ത്തി​ന് സ്ഥി​രം ജീ​വ​ന​ക്കാ​രി​ല്ലെ​ന്ന് ആ​ക്ഷേ​പം. പ​ല ത​സ്തി​ക​ക​ളി​ലും താ​ത്കാ​ലി​കക്കാ​രെ​യാ​ണ് നി​യ​മി​ക്കു​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ല​വി​ലു​ള്ള​വ​രു​ടെ ജോ​ലി ഭാ​രം വ​ൻ​തോ​തി​ൽ ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. പൊ​തു​ജ​നാ​രോ​ഗ്യ​മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പു​തു​താ​യി അ​നു​വ​ദി​ച്ച 2799 ത​സ്തി​ക​ക​ളു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.
ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് മ​ന്ത്രി​സ​ഭ യോ​ഗം 2799 ത​സ്തി​ക​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. ഓ​ർ​ഡ​ർ ഇ​റ​ങ്ങി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​ട​ർ​ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​നു​വ​ദി​ച്ച ത​സ്തി​ക​ക​ളി​ൽ വ​ലി​യ​ഭാ​ഗം ന​ഴ്സു​മാ​രു​ടേ​താ​ണ്. പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ, ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​രു​ടെ ത​സ്തി​ക​ക​ളും പു​തു​താ​യി സൃ​ഷ്ടി​ച്ച​വ​യി​ലു​ണ്ട്. ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രെ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം എ​ല്ലാ ജി​ല്ല​ക​ളി​ലും നി​ല​നി​ൽ​ക്കു​ന്പോ​ളും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു നി​യ​മ​നം ന​ല്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​മി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. സ്റ്റാ​ഫ്് ന​ഴ്സ് നി​യ​മ​നം റാ​ങ്ക് ലി​സ്റ്റി​ന്‍റെ 18 ശ​ത​മാ​നം മാ​ത്ര​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. പു​തു​താ​യി സൃ​ഷ്ടി​ച്ച ത​സ്തി​കക​ളി​ൽ പ​ല​തും എ​ൻ​എ​ച്ച്എ​മ്മി​ന്‍റെ പേ​രി​ൽ താ​ത്കാ​ലി​കാ​രെ നി​യ​മി​ക്കു​ക​യാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ആ​കെ 90 നി​യ​മ​ന ശി​പാ​ർ​ശ​ക​ളാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ഇ​വ​യി​ൽ ത​ന്നെ പ​കു​തി​യി​ൽ അ​ധി​കം എ​ൻ​ജെ​ഡി നി​യ​മ​ന​ങ്ങ​ൾ ആ​ണ്. ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ൽ വെ​റും 54. റാ​ങ്ക് പ​ട്ടി​ക​ക​ൾ ആ​റു​മാ​സം കാ​ലാ​വ​ധി നീ​ട്ടി​യ​പ്പോ​ൾ സ്റ്റാ​ഫ് ന​ഴ്സ് റാ​ങ്ക് ലി​സ്റ്റി​ൽ വെ​റും 20 ദി​വ​സ​മാ​ണ് അ​ധി​ക​മാ​യി കി​ട്ടി​യ​ത്.
14/06/2017 നി​ല​വി​ൽ വ​ന്ന റേ​ഷ്യോ ക​റ​ക്ഷ​ൻ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി 70ൽ ​അ​ധി​കം നി​യ​മ​ന​ങ്ങ​ൾ പി​ടി​ച്ചു​വ​ച്ചു. കാ​ല​ക്ര​മേ​ണ ന​ട​ത്തേ​ണ്ട റേ​ഷ്യോ ക​റ​ക്ഷ​നു വേ​ണ്ടി ഈ ​റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നു​മു​ള്ള 70ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​വ​സ​രം ആ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നും പ​റ​യു​ന്നു. യു​ദ്ധ കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്‍റ​ർ​വ്യൂ പോ​ലും ഒ​ഴി​വാ​ക്കി ജി​ല്ല​യി​ലെ സ്റ്റാ​ഫ് ന​ഴ്സു​മാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ടി നി​ല​വി​ൽ വ​ന്ന റാ​ങ്ക് ലി​സ്റ്റി​ലെ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും സ​ജീ​വ​മാ​യി​ട്ടു​ണ്ട്.