കോ​വി​ഡ്: ഭ​ർ​ത്താ​വി​നു പി​ന്നാ​ലെ ഭാ​ര്യ​യും മ​രി​ച്ചു
Sunday, May 9, 2021 10:35 PM IST
മാ​വേ​ലി​ക്ക​ര: കോ​വി​ഡ് ബാ​ധി​ച്ചു ഭ​ർ​ത്താ​വ് മ​രി​ച്ച​തി​നു പി​ന്നാ​ലെ ഭാ​ര്യ​യും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. മാ​വേ​ലി​ക്ക​ര പു​തി​യ​കാ​വ് മോ​ടി​യി​ൽ സി.​പി.​വ​ർ​ഗീ​സ് (82), ഭാ​ര്യ ഏ​ലി​യാ​മ്മ (73) എ​ന്നി​വ​രാ​ണു നാ​ലു ദി​വ​സ​ത്തെ വ്യ​ത്യാ​സ​ത്തി​ൽ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.
മ​ക്ക​ൾ വി​ദേ​ശ​ത്ത് ആ​യ​തി​നാ​ൽ ഇ​രു​വ​രും കോ​വി​ഡ് ബാ​ധി​ത​രാ​യ വി​വ​ര​മ​റി​ഞ്ഞു പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ടാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. വ​ർ​ഗീ​സ് ക​ഴി​ഞ്ഞ 5നു ​മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഏ​ലി​യാ​മ്മ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണു മ​രി​ച്ച​ത്.
സം​സ്കാ​രം ഇ​ന്നു (തി​ങ്ക​ൾ) രാ​വി​ലെ ഒ​ൻ​പ​തി​നു പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: ബി​ന്ദു വ​ർ​ഗീ​സ്, ബീ​ന വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ബി​ജു ജോ​സ്, അ​ജു ഈ​പ്പ​ൻ.