നി​ർ​ത്തി​വ​ച്ച വാ​ക്സി​നേ​ഷ​നും സ്ര​വ​പ​രി​ശോ​ധ​ന​യും പു​ന​രാ​രം​ഭി​ക്കും
Monday, May 10, 2021 11:08 PM IST
ചെ​ങ്ങ​ന്നൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ർ​ത്തി​വ​ച്ച സ്ര​വ പ​രി​ശോ​ധ​ന​യും വാ​ക്സി​നേ​ഷ​നും ഐ​എ​ച്ച്ആ​ർ​ഡി എ​ൻജി​നിയ​റിം​ഗ് കോ​ള​ജി​ൽ ആ​രം​ഭി​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച് മ​റ്റു​ന്ന​തി​നാ​ലാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​ത്. ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ മൂ​ന്നി​ട​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​ർ ആ​രം​ഭി​ക്ക​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എം​എ​ൽ​എ സ​ജി ചെ​റി​യാ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ സ്ര​വ പ​രി​ശോ​ധ​ന​യും വാ​ക്സി​നേ​ഷ​നും എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് രാ​ജീ​വ് കു​മാ​ർ പ​റ​ഞ്ഞു.