വീ​ണ്ടും പൈ​പ്പ് പൊ​ട്ടി, പ​ന്പിം​ഗ് നി​ർ​ത്തി
Wednesday, May 12, 2021 9:48 PM IST
അ​ന്പ​ല​പ്പു​ഴ: ത​ക​ഴിയി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി. പ​ന്പിം​ഗ് നി​ർ​ത്തി​വ​ച്ചു. അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ ത​ക​ഴി ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത്. റോ​ഡി​നു കു​റു​കെ സ്ഥാ​പി​ച്ച പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ടാ​യി.
ഒ​രാ​ഴ്ച മു​ന്പ് ത​ക​രാ​റു പ​രി​ഹ​രി​ച്ച ഭാ​ഗ​ത്തി​നു തൊ​ട്ട​ടു​ത്താ​യാ​ണ് വീ​ണ്ടും പൈ​പ്പ് പൊ​ട്ടി​യ​ത്. പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ത​ക​രാ​റു പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ വീ​ണ്ടും കു​ടി​വെ​ള്ളം മു​ട്ടു​ന്ന സ്ഥി​തി​യാ​കും. ത​ക​ഴി ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പം ര​ണ്ടി​ട​ങ്ങ​ളി​ലും പൈ​പ്പ് ലൈ​ൻ പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ക​യാ​ണ്.
ഇ​നി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ റോ​ഡു​പൊ​ളി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ക​ഴി​യൂ. അ​ടി​യ​ന്തര​മാ​യി ത​ക​രാ​ർ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ റോ​ഡ് വീ​ണ്ടും ത​ക​രു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.