മ​ഹാ​മ​ാരി​ക്കു പി​ന്നാ​ലെ പേ​മാ​രി; കു​ട്ട​നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ
Friday, May 14, 2021 10:39 PM IST
എ​ട​ത്വ: മ​ഹാ​മാ​രി​ക്കു പി​ന്നാ​ലെ പേ​മാ​രി എ​ത്തി​യ​തോ​ടെ കു​ട്ട​നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ. കു​ട്ട​നാ​ട്ടി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി. ഇ​ട​റോ​ഡു​ക​ളി​ലും വീ​ടു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ൽ ക​ന​ത്തമ​ഴ​യ്ക്കൊ​പ്പം ഇ​ട​വി​ട്ടു​ണ്ടാ​കു​ന്ന കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ത്തും വൈ​ദ്യു​തി ബ​ന്ധ​വും നി​ല​ച്ചു​കി​ട​ക്കു​ക​യാ​ണ്. പാ​ട​ശേ​ഖ​ര ന​ടു​വി​ലെ താ​മ​സ​ക്കാ​രാ​ണ് ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. പു​റം​ബ​ണ്ടു​ക​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ന്ന നി​ല​യി​ലാ​ണ്. ര​ണ്ടു​ദി​വ​സം​കൂ​ടി മ​ഴ നീ​ണ്ടു​നി​ന്നാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റും. ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റാ​നോ, ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു പോ​കാ​നോ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. പൊ​തു​ഗ​താ​ഗ​ത​ത്തി​ന്‍റെ അ​ഭാ​വ​വും സാ​ധാ​ര​ണ​ക്കാ​ർ​ക്കു തി​രി​ച്ച​ടി​യാ​കു​ന്നു.

കോ​വി​ഡ് വ്യാ​പ​നത്തോ​ത് ഉ​യ​രുന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ക്യാ​ന്പു​ക​ൾ തു​റ​ന്നാ​ലും ഏ​റെ ആ​ളു​ക​ളും വി​ട്ടു​നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത. ഒ​ട്ടു​മി​ക്ക പ​ഞ്ചാ​യ​ത്തി​ലും പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​വ​രിക​യാ​ണ്.

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റിയാൽ​ കു​ട്ട​നാ​ട്ടു​കാ​ർ ക​ടു​ത്ത പ്ര​തി​സ​ന്ധിയിലാകും. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് വി​വി​ധ രാ​ഷ്്്ട്രീയ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.