മാ​ന്നാ​ർ, ചെ​ന്നി​ത്ത​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ നാ​ശം
Saturday, May 15, 2021 10:14 PM IST
മാ​ന്നാ​ർ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മാ​ന്നാ​ർ, ചെ​ന്നി​ത്ത​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. മാ​ന്നാ​റി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. ചെ​ന്നി​ത്ത​ല, മാ​ന്നാ​ർ, പ​രു​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ടു​ദി​വ​സ​മാ​യി വൈ​ദ്യു​ത ബ​ന്ധം ത​ക​രാ​റി​ലാ​യി​രി​ക്കു​ക​യാ​ണ്. മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ മാ​യാ ഭ​വ​നി​ൽ ജ​നാ​ർ​ദ​ന​ന്‍റെ കി​ണ​ർ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ടി​ഞ്ഞു​താ​ണു.

ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ൽ അ​ട​ക്ക​ത്ത് വീ​ട്ടീ​ൽ കെ. ​സു​രേ​ഷ്കു​മാ​റി​ന്‍റെ അ​ടു​ക്ക​ളു​ടെ മു​ക​ളി​ലേ​ക്കു സ​മീ​പ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്ന തേ​ക്കി​ൻ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണ് ക​ഴു​ക്കോ​ലും പ​ട്ടി​ക​യും ഒ​ടി​ഞ്ഞ് ഷീ​റ്റു​ക​ളും ഓ​ടു​ക​ളും പൊ​ട്ടി. ഭി​ത്തി​ക​ൾ ര​ണ്ടാ​യി പി​ള​ർ​ന്ന നി​ല​യി​ലാ​ണ്.

അ​ട​ക്ക​ത്ത് സി. ​രാ​ജീ​വി​ന്‍റെ വീ​ടി​ന്‍റെ സ​മീ​പ​ത്ത് നി​ർ​മി​ച്ച തൊ​ഴി​ൽ​ശാ​ല ഷെ​ഡി​ന്‍റെ മു​ക​ളി​ൽ കാ​റ്റാ​ടി മ​രം വീ​ണ് ഷെ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കൂ​ടാ​തെ വീ​ടി​ന്‍റെ മേ​ൽ​ക്ക​ര​യു​ടെ ക​ഴു​ക്കോ​ൽ ഒ​ടി​ഞ്ഞ് ഒ​ാടു​ക​ൾ പൊ​ട്ടി. മാ​ന്നാ​ർ പാ​വു​ക്ക​ര ക​വ​ണം കേ​രി​ൽ ഗോ​പി​യു​ടെ പാ​ച​ക​പ്പു​ര​യു​ടെ​യും കാ​ലി​ത്തൊ​ഴു​ത്തി​ന്‍റെ​യും മു​ക​ളി​ൽ പു​ളി​മ​രം വീ​ണു. കൂ​ടാ​തെ ഇ​തേ മ​ര​ത്തി​ന്‍റെ ശി​ഖ​രം വീ​ണ് സ​മീ​പ​ത്തെ ക​വ​ണം​കേ​രി​ൽ ര​മേ​ശി​ന്‍റെ വീ​ടി​ന്‍റെ ഷെ​യ്ഡ് പൂ​ർ​ണ​മാ​യി ത​ക​രു​ക​യും ര​ണ്ട് കു​ടി​വെ​ള്ള ടാ​ങ്കു​ക​ൾ ന​ശി​ക്കു​ക​യും ചെ​യ്തു. .