ചേ​ര്‍​ത്ത​ല മേ​ഖ​ല​യി​ല്‍ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​ം
Sunday, May 16, 2021 10:13 PM IST
ചേ​ര്‍​ത്ത​ല: മ​ഴ​യ്ക്കു ശ​ക്തി​കു​റ​ഞ്ഞെ​ങ്കി​ലും ചേ​ര്‍​ത്ത​ല​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഒ​റ്റ​മ​ശേ​രി​യി​ലും ചേ​ര്‍​ത്ത​ല തെ​ക്ക്, മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭാ​ഗ​മാ​യ ചേ​ന്ന​വേ​ലി​യും ക​ട​ല്‍​ഭി​ത്തി ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​നേ​രി​ടു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. അ​തേ​സ​മ​യം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​നേ​രി​ടു​ന്ന ഒ​റ്റ​മ​ശേ​രി ഭാ​ഗ​ങ്ങ​ളി​ല്‍ ക​ട​ല്‍​ഭി​ത്തി നി​ര്‍​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ക​രി​ങ്ക​ല്ലു​ക​ള്‍ ഇ​ന്ന് (തി​ങ്ക​ള്‍) എ​ത്തി​ത്തു​ട​ങ്ങും. ഒ​റ്റ​മ​ശേ​രി​ക്ക് വ​ട​ക്കു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ താ​ത്കാ​ലി​ക​മാ​യി മ​ണ​ല്‍​ഭി​ത്തി നി​ര്‍​മി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. തീ​ര​ദേ​ശ​റോ​ഡി​നു ഒ​രു കി​ലോ​മീ​റ്റ​റോ​ളം കി​ഴ​ക്കോ​ട്ട് ഒ​ട്ടേ​റെ വീ​ടു​ക​ളി​ലും റോ​ഡി​ലും വെ​ള്ളം ക​യ​റി. ക​ട​ല്‍​വെ​ള്ള​ത്തി​നൊ​പ്പം പെ​യ്തു വെ​ള്ള​വും ആ​യ​തോ​ടെ വ​ലി​യ വെ​ള്ള​ക്കെ​ട്ടാ​ണ്. ഒ​ഴു​കി​പ്പോ​കാ​ന്‍ ഓ​ട അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഇ​വി​ടെ​യി​ല്ല.

ക​ട​ലോ​ര​ത്തു താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ള്‍ ക​ട​ല്‍ ക​യ​റ്റ​ത്തി​ല്‍ ബു​ദ്ധി​മു​ട്ടു​മ്പോ​ള്‍ കാ​യ​ലോ​ര​ത്തെ ജ​ന​ങ്ങ​ള്‍ വേ​ലി​യേ​റ്റ​ത്തി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ക​ട​ലാ​ക്ര​മ​ണ​ത്തി​ലും താ​ലൂ​ക്കി​ലെ ക​ട​ലോ​ര​കാ​യ​ലോ​ര മേ​ഖ​ല​യി​ല്‍ മാ​ത്രം നി​ര​വ​ധി വീ​ടു​ക​ള്‍​ക്കു നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്ക​വും ക​ട​ലേ​റ്റ​വും രൂ​ക്ഷ​മാ​യ​തോ​ടെ 50 ഓ​ളം കു​ടും​ബ​ങ്ങ​ളെ വി​വി​ധ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ത​ങ്കി സെ​ന്റ് ജോ​ര്‍​ജ്, അ​ര്‍​ത്തു​ങ്ക​ല്‍ സെ്ന്റ് ​ഫ്രാ​ന്‍​സി​സ്, ചേ​ന്ന​വേ​ലി സെ്ന്റ് ​തോ​മ​സ് സ്കൂ​ളു​ക​ളി​ലും ചേ​ര്‍​ത്ത​ല​തെ​ക്ക് അം​ബേ​ദ്ക​ര്‍ കോ​ള​നി​യി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളി​ലു​മാ​യാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ പ്ര​കാ​രം ക്യാ​മ്പു​ക​ള്‍ തു​റ​ന്നി​രി​ക്കു​ന്ന​ത്.

ക​ട​ക്ക​ര​പ്പ​ള​ളി​യി​ലും മാ​രാ​രി​ക്കു​ളം വ​ട​ക്കി​ലു​മാ​യി ഒ​രു​ക്കി​യ ക്യാ​മ്പു​ക​ളി​ലും ചേ​ര്‍​ത്ത​ല തെ​ക്ക് അം​ബേ​ദ്ക​ര്‍ കോ​ള​നി​യി​ലെ എ​ട്ടു കു​ടും​ബ​ങ്ങ​ളെ​യും അ​ട​ക്കം 78 അം​ഗ​ങ്ങ​ളെ​യാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ട​ലാ​ക്ര​മ​ണ​ത്തി​നന്‍റെ ശ​ക്തി​കു​റ​ഞ്ഞെ​ങ്കി​ലും വേ​ലി​യേ​റ്റ സ​മ​യ​ത്ത​ട​ക്കം വെ​ള്ള​ക്ക​യ​റ്റം രൂ​ക്ഷ​മാ​ണി​പ്പോ​ഴും. ഒ​റ്റ​മ​ശേ​രി​യി​ല്‍ അ​ഞ്ചു​വീ​ടു​ക​ള്‍​ക്കാ​ണ് സാ​ര​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ര​ണ്ടു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നി​ട്ടു​ണ്ട്. മ​റ്റു മൂ​ന്നു വീ​ടു​ക​ള്‍ ഇ​നി​വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ചേ​ര്‍​ത്ത​ല തെ​ക്കി​ലെ തി​രു​വി​ഴ മ​ച്ചി​മു​ക്കി​ല്‍ മൂ​ന്നു വീ​ടു​ക​ള്‍​ക്കാ​ണ് നാ​ശ​മു​ണ്ടാ​യ​ത്. ചേ​ന്ന​വേ​ലി​യി​ല്‍ ഒ​രു വീ​ടി​നും.

ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന​തി​നു മ​ണ​ല്‍​ചാ​ക്കു​ക​ളു​ടു​ക്കാ​ന്‍ തീ​ര​ദേ​ശ​ത്തെ അ​ഞ്ചു​പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു പ്ര​ത്യേ​ക അ​നു​മ​തി​യും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​ട്ടി ന​ല്‍​കി​യി​ട്ടു​ണ്ട്. ലോ​ക്ക്ഡൗ​ണ്‍ മൂ​ലം പ​ണി​യി​ല്ലാ​തെ വീ​ട്ടി​ലി​രി​ക്കു​ന്ന​തി​നാ​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ജ​ന​ങ്ങ​ള്‍ പ​ട്ടി​ണി​യി​ലാ​ണ്. ഇ​തി​നി​ട​യി​ല്‍ തീ​ര​പ്ര​ദേ​ശ​ത്ത് റേ​ഷ​ന്‍ വി​ത​ര​ണ​വും അ​വ​താ​ള​ത്തി​ലാ​യി. മ​റ്റൊ​രു സം​വി​ധാ​നം ക​ണ്ടെ​ത്തി​യാ​ല്‍ മാ​ത്രം റേ​ഷ​ന്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ പ​റ്റു​ക​യു​ള്ളു​വെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ചേ​ന്ന​വേ​ലി മു​ത​ല്‍ പ​ള്ളി​ത്തോ​ട് വ​രെ 23 റേ​ഷ​ന്‍ ക​ട​ക​ളാ​ണു​ള്ള​ത്. ക​ട​ല്‍​ക​യ​റ്റ​ത്തി​ല്‍ വീ​ട് ത​ക​ര്‍​ന്ന​വ​ര്‍​ക്കും വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​വ​ര്‍​ക്കും താ​മ​സ​ത്തി​നു​ള്ള വീ​ടു​ക​ള്‍ സ​ര്‍​ക്കാ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്തു കൊ​ടു​ക്ക​ണ​മെ​ന്ന് കോ​സ്റ്റ​ല്‍ ഏ​രീ​യ ഡ​വ​ല​പ്പ്മെ​ന്റ് ഫോ​ര്‍ ലി​ബ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജോ​സ് സി ​ക​മ്പ​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.