വൃ​ദ്ധ ദ​ന്പ​തി​ക​ളും ശ​രീ​രം ത​ള​ർ​ന്ന മ​ക​നും ക​ഴി​യു​ന്ന വീ​ടു​ത​ക​ർ​ന്നു
Sunday, May 16, 2021 10:18 PM IST
അ​ന്പ​ല​പ്പു​ഴ: വൃ​ദ്ധ ദ​ന്പ​തി​ക​ളും ശ​രീ​രം ത​ള​ർ​ന്ന മ​ക​നും ക​ഴി​യു​ന്ന വീ​ട് മ​രം​വീ​ണു ത​ക​ർ​ന്നു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ക​പ്പ​ക്ക​ട ത​റ​യി​ൽ ജോ​സ​ഫ് (82), ഭാ​ര്യ റോ​സ് ദ​ലീ​മ (70), ഇ​വ​രു​ടെ മ​ക​ൻ ബി​ജു ജോ​സ​ഫ് (48) എ​ന്നി​വ​ർ ക​ഴി​യു​ന്ന വീ​ടാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ ത​ക​ർ​ന്ന​ത്. വീ​ടി​നു സ​മീ​പം നി​ന്ന മാ​വ് ക​ട​പു​ഴ​കി​യാ​യി​രു​ന്നു അ​പ​ക​ടം.
വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ബി​ജു ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ ടാ​ങ്കി​നു മു​ക​ളി​ൽ നി​ന്നും നി​ല​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു. 96 ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബി​ജു​വി​ന്‍റെ ക​ഴു​ത്തി​നു താ​ഴെ ത​ള​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ന്നു മു​ത​ൽ കി​ട​പ്പു രോ​ഗി​യാ​ണ്.
വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ബി​ജു ക​ഴി​യു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് മ​രം വീ​ണ് വീ​ടു​ത​ക​ർ​ന്ന​ത്. മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റു​ക​ൾ ത​ക​ർ​ന്നു. ഭി​ത്തി​ക്കും വി​ള്ള​ലു​ണ്ടാ​യി. റ​വ​ന്യു അ​ധി​കൃ​ത​രെ​ത്തി നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി.