ദു​ര​ന്ത​നി​വാ​ര​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്ത​ണ​മെ​ന്ന് സ്വ​ത​ന്ത്ര മ​ത്സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍
Sunday, May 16, 2021 10:18 PM IST
ചേ​ര്‍​ത്ത​ല: തീ​ര​ദേ​ശ​ത്ത് ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റ് വി​ത​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ള്‍ യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ട്ട​പ്പെ​ടു​ത്തി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍
ചു​ഴ​ലി​ക്ക​ാറ്റ് സം​സ്ഥാ​ന​ത്ത് നാ​ശം വി​ത​ക്കു​മെ​ന്നും, തീ​രം ദു​ര​ന്ത​മു​ഖ​മാ​കു​മെ​ന്നും മു​ന്‍​കൂ​ട്ടി അ​റി​ഞ്ഞി​ട്ടും മു​ന്ന​റി​യി​പ്പ് കൊ​ടു​ത്ത​ത​ല്ലാ​തെ, സം​സ്ഥാ​ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​ക​ള്‍ യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ല്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കാ​തെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു മാ​റു​ന്ന​തി​ന് പി​ന്നി​ല്‍ കോ​ര്‍​പ​റേ​റ്റ് ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍​കോ​ട് വ​രെ ചു​ഴ​ലി​ക്കാ​റ്റി​ല്‍ തീ​ര​ദേ​ശ​വാ​സി​ക​ള്‍​ക്കു​ണ്ടാ​യ ഭീ​മ​മാ​യ ന​ഷ്ടം നി​കു​ത്താ​ന്‍ കേ​ന്ദ്ര സ​ഹാ​യം തേ​ട​ണം, ന​ഷ്ട​പ്പെ​ട്ട ഭ​വ​ന​ങ്ങ​ള്‍ തീ​ര​ദേ​ശ​ത്ത് 500 മീ​റ്റ​റി​നു​ള്ളി​ല്‍ പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​ടി​യ​ന്ത​ര ഭൂ​മി വാ​ങ്ങാ​നും വീ​ടു വ​യ്ക്കാ​നും ഫ​ണ്ട് അ​നു​വ​ദി​ക്ക​ണം. തൊ​ഴി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ന​ഷ്ടം നി​കു​ത്താ​ന്‍ മ​ത്സ്യ​ഫെ​ഡ് അ​ടി​യ​ന്ത​ര​സ​ഹാ​യം അ​നു​വ​ദി​ക്ക​ണം. വ​സ്തു​വ​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കു മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ജാ​ക്സ​ണ്‍ പൊ​ള്ള​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ റാ​സി​ക്ക്, എ​സ്. സ്റ്റീ​ഫ​ന്‍, ആ​ന്റോ ഏ​ലി​യാ​സ്, പി.​വി വി​ല്‍​സ​ണ്‍, ആ​ശ്ര​യം രാ​ജു, വ​ലേ​രി​യ​ന്‍ ഐ​സ​ക്ക്, വി.​എ​സ് പൊ​ടി​യ​ന്‍, ബ​ഷീ​ര്‍ സ​ദ്ദാം​ബീ​ച്ച്, ആ​ന്‍റ​ണി കു​രി​ശു​ങ്ക​ല്‍, ജെ​ന​റ്റ് ക്ലീ​റ്റ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.