സ​മ്പൂ​ര്‍​ണ ക​ട​യ​ട​പ്പുസ​മ​രം 14ന്
Thursday, June 10, 2021 10:13 PM IST
ചേ​ർ​ത്ത​ല: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 14ന് ​സ​മ്പൂ​ര്‍​ണ ക​ട​യ​ട​പ്പ് സ​മ​രം ന​ട​ത്തും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് എ​ല്ലാ ക​ട​ക​ളും നി​ശ്ചി​ത സ​മ​യം തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക, പോ​ലീ​സി​ന്‍റെ​യും സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ​യും അ​ന്യാ​യ​മാ​യ ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ക്കു​ക, ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്തെ ക​ട വാ​ട​ക ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വ്യാ​പാ​രി​ക​ള്‍​ക്ക് പ്ര​ത്യേ​ക പു​ര​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക, ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ വൈ​ദ്യു​തി ബി​ല്ലി​ലെ ഫിക്സ​ഡ് ചാ​ര്‍​ജ് ഒ​ഴി​വാ​ക്കു​ക, ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.
ജി​ല്ലാ വ്യാ​പ​ക​മാ​യി മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍ ഒ​ഴി​ച്ചു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ രാ​ജു അ​പ്സ​ര, ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​സ​ബി​ല്‍​രാ​ജ്, ട്ര​ഷ​റ​ര്‍ ജേ​ക്ക​ബ് ജോ​ണ്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.