കു​ടി​വെ​ള്ളപ്ര​ശ്നം ഗൗ​ര​വ​മാ​യിക്ക​ണ്ടു പ​രി​ഹ​രി​ക്കും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Friday, June 11, 2021 9:53 PM IST
ആ​ല​പ്പു​ഴ: ദീ​ർ​ഘ​കാ​ല​മാ​യി അ​നു​ഭ​വി​ക്കു​ന്ന കു​ടി​വെ​ള്ള പ്ര​ശ്നം ഗൗ​ര​വ​മാ​യി ക​ണ്ടു പ​രി​ഹ​രി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കു​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ആ​ല​പ്പു​ഴ​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ൽ​എ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജ​ല​ജീ​വ​ൻ പ​ദ്ധ​തി പ്ര​കാ​രം കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാവ​ശ്യ​മാ​യ മു​ഴു​വ​ൻ ന​ട​പ​ടി​ക​ളും അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കും.
ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലും സ​മീ​പ​ത്തെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും വെ​ള്ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും നി​ര​ന്ത​രം പൈ​പ്പു​ക​ൾ പൊ​ട്ടു​ക​യും ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ക​യെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.
കി​ഫ്‌​ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തീ​ര​ദേ​ശ​ത്തും കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പി.പി. ​ചി​ത്ത​ര​ഞ്ജ​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി അ​റി​യി​ച്ചു.