സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍റെ പേ​രി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​ത​മെ​ന്ന് ആ​ക്ഷേ​പം
Friday, June 11, 2021 9:56 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് വാ​ക്‌​സി​ൻ വി​ത​ര​ണ​ത്തി​നു​ള്ളസ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം സ​ന്ദീ​പ് വാ​ച​സ്പ​തി ആ​വ​ശ്യ​പ്പെ​ട്ടു. സ്പോ​ട് ര​ജി​സ്ട്രേ​ഷ​ന്‍റെ മ​റ​വി​ൽ വ​ൻ​ക്ര​മ​ക്കേ​ടാ​ണ് ന​ട​ക്കു​ന്ന​ത്. സി​പി​എം നേ​താ​ക്ക​ളു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും ഇ​ഷ്ട​ക്കാ​ർ​ക്കാ​ണ് സ്‌​പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി ഇ​പ്പോ​ൾ വാ​ക്‌​സി​ൻ ന​ൽ​കു​ന്ന​ത്. ഇ​ക്കാ​ര്യം ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പോ​ലും അ​റി​യു​ന്നി​ല്ല. സ്വ​ജ​ന പ​ക്ഷ​പാ​ത​ത്തി​നാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ല. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​നാ​വാ​തെ നെ​ട്ടോ​ട്ടം ഓ​ടു​മ്പോ​ൾ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍റെ പേ​രി​ൽ സി​പി​എം നേ​താ​ക്ക​ൾ അ​ഴി​മ​തി ന​ട​ത്തു​ക​യാ​ണ്. ഇ​പ്പോ​ൾ 30 ശ​ത​മാ​നം ആ​ൾ​ക്കാ​ർ​ക്കാ​ണ് സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കു​ന്ന​ത്. ഇ​തു കൂ​ടി ഓ​ൻ​ലൈ​ൻ ആ​ക്ക​ണ​മെ​ന്നും സ​ന്ദീ​പ് ആ​വ​ശ്യ​പ്പെ​ട്ടു. മൊ​ബൈ​ൽ വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ൾ മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​ത്ത​തും ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. അ​തൊ​ഴി​വാ​ക്കാ​ൻ വാ​ഹ​നം എ​ത്തു​ന്ന കാ​ര്യം എ​ല്ലാ ദി​വ​സ​വും പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ക്ക​ണം.
ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രെ സ​ന്ദ​ർ​ശി​ച്ചു. ജി​ല്ലാ സെ​ൽ കോ​-ഓ​ർ​ഡി​നേ​റ്റ​ർ ജി. ​വി​നോ​ദ് കു​മാ​ർ, കൗ​ൺ​സി​ല​ർ മ​നു ഉ​പേ​ന്ദ്ര​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.