ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Saturday, June 12, 2021 11:52 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്കും സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ർ​ഡു​ക​ളി​ലെ 22 ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സാ​നി​റ്റൈ​സ​ർ, ഗ്ലൗ​സ്, മാ​സ്‌​ക്, ഫേ​സ് ഷീ​ൽ​ഡ് തു​ട​ങ്ങി​യ​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​വി​ശ്വം​ഭ​ര​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ആ​ർ സ​ജി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ജോ​ർ​ജ്, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ജോ​ഷി, പി. ​അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.