പ്ര​തി​രോ​ധ​ത്തി​ന് "അ​തി​ജീ​വ​നം' പ​ദ്ധ​തി​യു​മാ​യി ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്ത്
Saturday, June 12, 2021 11:52 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മി​ട്ട് ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്ത്. "അ​തി​ജീ​വ​നം' എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ. ​എം. ആ​രി​ഫ് എംപി നി​ർ​വ​ഹി​ച്ചു.
കോ​വി​ഡ് മൂ​ന്നാം ത​രം​ഗം 18 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ കൂ​ടു​ത​ലാ​യി ബാ​ധി​ക്കാ​ൻ ഇ​ട​യു​ള്ള സാ​ഹ​ച​ര്യം മു​ന്നി​ൽ​ക​ണ്ട് ഹ​യ​ർ സെ​ക്ക​ൻഡറി ത​ലം വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തു​ന്ന വെ​ർ​ച്വ​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യാ​ണ് 'അ​തി​ജീ​വ​നം'. ഡോ​ക്ട​ർ​മാ​ർ, ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ, അ​ധ്യാ​പ​ക​ർ, ക​ലാ​കാ​ര​ൻ​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ഒ​രു പാ​ന​ൽ എ​ല്ലാ ആ​ഴ്ച​യി​ലും നി​ശ്ചി​ത സ​മ​യം ഗൂ​ഗി​ൾ പ്ലാ​റ്റ്‌​ഫോ​മി​ൽ ക്ലാ​സു​ക​ൾ, കാ​ർ​ട്ടൂ​ൺ വീ​ഡി​യോ​ക​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും. കു​മാ​ര​പു​രം ഗ​വ. എ​ൽ​പി​എ​സ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​ഉ​മ്മ​ർ കു​ഞ്ഞ് ചാ​ർ​ജ് ഓ​ഫീ​സ​റും ബി​ആ​ർ​സി ക്ല​സ്റ്റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​ശ്രീ​ജ കോ-ഓ​ർ​ഡി​നേ​റ്റ​റു​മാ​ണ്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രു​ഗ്മി​ണി രാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ അ​ഡ്വ.​ടി.​എ​സ്. താ​ഹ, എ.​ശോ​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. എം.​എം.​അ​ന​സ് അ​ലി, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.