"ചെ​ങ്ങ​ന്നൂ​ർ സ​മൃ​ദ്ധി' പ​ടി​ഞ്ഞാ​റ്റ ചാ​ങ്ങ​പ്പാ​ടം കൃ​ഷി​ക്കൊ​രു​ങ്ങു​ന്നു
Saturday, June 12, 2021 11:52 PM IST
ആ​ല​പ്പു​ഴ: ത​രി​ശുര​ഹി​ത "ചെ​ങ്ങ​ന്നൂ​ർ സ​മൃ​ദ്ധി ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 32 വ​ർ​ഷ​മാ​യി കൃ​ഷി ചെ​യ്യാ​തി​രു​ന്ന വെ​ണ്മ​ണി പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റ്റ ചാ​ങ്ങ​പ്പാ​ടം കൃ​ഷി​ക്കാ​യൊ​രു​ങ്ങു​ന്നു. കൃ​ഷി ഇ​റ​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി പാ​ട​ത്തി​ലെ തോ​ടും ചാ​ലും മ​റ്റും ആ​ഴം കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
വ​ർ​ഷ​ങ്ങ​ളാ​യി പാ​ട​ത്ത് കൃ​ഷി ചെ​യ്യാ​താ​യ​തോ​ടെ ചെ​ളി​യും പാ​യ​ലും അ​ടി​ഞ്ഞ നി​ല​യി​ലാ​ണ്. പാ​ട​ത്തെ തോ​ടി​ന്‍റെ ഒ​ഴു​ക്കും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​രി​ശു ര​ഹി​ത ചെ​ങ്ങ​ന്നൂ​ർ സ​മൃ​ദ്ധി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പോ​ള​യും ചെ​ളി​യും നീ​ക്കി, തോ​ടി​ന്‍റെ ബ​ണ്ട് കെ​ട്ടി ചാ​ല് കീ​റി വീ​ണ്ടും പാ​ട​ത്ത് കൃ​ഷി​ക്കാ​യൊ​രു​ക്കു​ന്ന​ത്. ത​രി​ശ് ര​ഹി​ത ചെ​ങ്ങ​ന്നൂ​ർ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ​യും ഫി​ഷ​റീ​സ് സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി​യു​മാ​യ സ​ജി ചെ​റി​യാ​ൻ വി​ഭാ​വ​നം ചെ​യ്ത 'ചെ​ങ്ങ​ന്നൂ​ർ സ​മൃ​ദ്ധി ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ൺ​പ​ത് ശ​ത​മാ​ന​ത്തോ​ളം പാ​ട​ശേ​ഖ​ര​ങ്ങ​ളും ത​രി​ശ് ര​ഹി​ത​മാ​യി.