മൊബൈൽ ഫോണും ഓ​ണ​റേ​റി​യവും ന​ല്‍​കി​ പ​ഞ്ചാ​യ​ത്തം​ഗം മാ​തൃ​ക​യാ​യി
Saturday, June 12, 2021 11:52 PM IST
ഹ​രി​പ്പാ​ട്: ഓ​ണ്‍ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി അ​മ​ല്‍ ഖു​റൈ​ശി​ക്ക് ത​ന്‍റെ ഫോ​ണ്‍ ന​ല്‍​കി വീ​യ​പു​രം പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡ് മെ​മ്പ​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പി.​എ. ഷാ​ന​വാ​സ് മാതൃകയായി. പ​ഠ​ന​മി​ക​വ് കാ​ണി​ക്കു​ന്ന അ​മ​ല്‍ ഖു​റൈ​ശി​ക്കു പ​ഠ​നസാ​മ​ഗ്രി​ക​ള്‍ വാ​ങ്ങാ​ന്‍ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നു മനസിലാക്കിയാണ് താ​ന്‍ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ കൊ​ടു​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് ഷാ​ന​വാ​സ് പ​റ​യു​ന്നു. മു​തു​കു​ളം ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്കൂ​ളി​ലാ​ണ് അ​മ​ല്‍ ഖു​റൈ​ശി പ​ഠി​ക്കു​ന്ന​ത്. അ​വി​ടെ വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ച്ചു​വ​ര​വേയാ​ണ് അ​ച്ച​ന്‍ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന​ത്. അ​മ്മയു​ടെ ര​ണ്ടാം വി​വാ​ഹം ക​ഴി​ഞ്ഞ​തോ​ടെ വൃ​ദ്ധ​രാ​യ മു​ത്ത​ശി​യു​ടെ​യും മു​ത്ത​ച്ഛ​ന്‍റെ​യും കൂ​ടെയാ​ണ് അ​മ​ല്‍ ഖു​റൈ​ശി. ചി​ത്ര​ര​ച​ന​യി​ലും കാ​യി​ക​മേ​ഖ​ല​യി​ലും മ​റ്റ് സാം​സ്കാ​രി​ക​മേ​ഖ​ല​ക​ളി​ലും ക​ഴി​വ് തെ​ളി​യി​ച്ച സ​മ​ര്‍​ഥ​നാ​യ കു​ട്ടി​യാ​ണ് അ​മ​ല്‍ എ​ന്ന് നാ​ട്ടു​കാ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ത​ന്‍റെ ഗ്രാ​മ​വാ​സി​ക​ള്‍​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ത​ന്‍റെ ഒ​രു​മാ​സ​ത്തെ ഓ​ണ​റേ​റി​യം ന​ല്‍​കി​യും ഷാ​ന​വാ​സ് മാ​തൃ​ക​യാ​യി.