കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു കൈ​ത്താ​ങ്ങേ​കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Tuesday, June 15, 2021 10:47 PM IST
പൂ​ച്ചാ​ക്ക​ൽ: ദ്വീ​പ് പ​ഞ്ചാ​യ​ത്താ​യ പെ​രു​ന്പ​ള​ത്തെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത് തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. കി​റ്റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​മോ​ദ് നി​ർ​വ​ഹി​ച്ചു. തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​ഞ്ചു​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 250ൽ ​പ​രം നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് കി​റ്റു​ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് കി​റ്റു​ക​ൾ ന​ൽ​കി​യ​ത്. സാ​നി​റ്റൈ​സ​ർ, മാ​സ്ക്, ഗ്ലൗ​സ്, ബ്ലി​ച്ചിം​ഗ് പൗ​ഡ​ർ, ഫി​നോ​യി​ൽ, ബെ​ഡ് ഷീ​റ്റു​ക​ൾ, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് കി​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. ആ​ശ, തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശോ​ഭ​ന, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.