വൈ​ദ്യു​തി മു​ട​ങ്ങും
Tuesday, June 15, 2021 10:47 PM IST
ആ​ല​പ്പു​ഴ: നോ​ർ​ത്ത് സെ​ക‌്ഷ​ൻ പ​രി​ധി​യി​ലു​ള്ള എ​ന്പ​യ​ർ, ഗ​സ്റ്റ്ഹൗ​സ്, സാ​ൻ​ജോ​സ് ഹോ​സ്പി​റ്റ​ൽ, മ​നോ​ര​മ, പ്രി​ൻ​സ് ഹോ​ട്ട​ൽ, ക​ര​ള​കം പാ​ടം, കു​ട്ട​പ്പ​പ്പ​ണി​ക്ക​ർ, കൊ​റ്റം​കു​ള​ങ്ങ​ര ടെ​ന്പി​ൾ, കൊ​റ്റം​കു​ള​ങ്ങ​ര സൊ​സൈ​റ്റി, ക​ക്കു​ഴി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി ത​ട​സ​പ്പെ​ടും.
മാ​ന്നാ​ർ: മു​ല്ല​ശേ​രി​ൽ​ക്ക​ട​വ്, പ​ന്നാ​യി​ക്ക​ട​വ് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​പ​ക​ൽ വൈ​ദ്യു​തി മു​ട​ങ്ങും.
മു​ഹ​മ്മ:​മു​ഹ​മ്മ സെ​ക്ഷ​നി​ലെ മാ​താ​ജി,പു​ത്ത​ന​ന്പ​ലം,അം​ഗ​ൻ​വാ​ടി, തൈ​മ​റ്റം,ഉൗ​രാ​ള​ശേ​രി,മ​ത്സ്യാ​ല​യം, പ്യൂ​രി​റ്റി ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​ക​ളി​ൽ 9 മു​ത​ൽ ആ​റുവ​രെ ഇ​ന്ന് വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ .കു​ത്തി​യ​തോ​ട് ഇ​ലക്‌ട്രിക്ക​ൽ സെ​ക്ഷ​ൻ ഓ​ഫീ​സ് കീ​ഴി​ൽ വ​രു​ന്ന ക​ള​രി​ക്ക​ൽ , എൻസിസി ജംഗ്ഷൻ , ആ​ല​ത്ത​റ , കു​ത്തി​യ​തോ​ട് കെഎസ്ഇ ബി ഓ​ഫീ​സ് പ​രി​സ​രം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 8 മ​ണി​മു​ത​ൽ വൈ​കി​ട്ട് 5 മ​ണിവ​രെ വൈ​ദ്യു​തി മു​ട​ങ്ങും .

ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ല്കി

അ​ന്പ​ല​പ്പു​ഴ: കെഎ​സ്ടിഎ അ​ന്പ​ല​പ്പു​ഴ ഉ​പ​ജി​ല്ലാ​ക്ക​മ്മി​റ്റി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​സ്ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. എ​ച്ച്. സ​ലാം എം​എ​ൽ​എ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ.​വി. രാം​ലാ​ലി​ന് കൈ​മാ​റി. കെഎ​സ്ടി​എ സം​സ്ഥാന ക​മ്മി​റ്റി​യം​ഗം വി.​അ​നി​ത, സ​തീ​ഷ് കൃ​ഷ്ണ, ആ​ർ.​പി. ബി​നു, ജി. ​സു​മം​ഗ​ലി, എ​സ്. ഷീ​ബ, കെ. ​രാ​ജു, വ​ർ​ഗീ​സ് തോ​മ​സ്, മു​ഹ​മ്മ​ദ് ഷെ​രീ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.