മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
Tuesday, June 15, 2021 10:47 PM IST
ഹ​​രി​​പ്പാ​​ട്: മ​​ഹാ​​രാ​​ഷ്‌​ട്ര സ്വ​​ദേ​​ശി കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു. മും​​ബൈ, ഭ​​ന്തൂ​​പ്, ടാ​​റ്റ​​പ​​വ​​ർ സാ​​ൽ​​സെ​​റ്റ് ഹൗ​​സിം​​ഗ് കോ​​ള​​നി​​യി​​ലെ വി​​ക്ട​​ർ സാ​​മു​​വ​​ൽ പോ​​ൾ (58) ആ​​ണ് മ​​രി​​ച്ച​​ത്. കാ​​യം​​കു​​ളം എ​​ൻ​​ടി​​പി​​സി​യി​​ലെ സോ​​ളാ​​ർ പ​​വ​​ർ പ്രോ​​ജ​​ക്ട് നി​​ർ​​മാ​ണം ന​​ട​​ത്തു​​ന്ന ടാ​​റ്റാ പ​​വ​​ർ ക​​ന്പ​​നി​​യി​​ലെ ഇ​​ല​ക്‌​ട്രി​​ക്ക​​ൽ ഫോ​​ർ​​മാ​​ൻ ആ​​യി​​രു​​ന്നു വി​​ക്ട​​ർ. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12 ഓ​ടെ ജോ​​ലി​​ക്കി​​ട​​യി​​ൽ ദേ​​ഹാ​​സ്വാ​​സ്ഥ്യം ഉ​​ണ്ടാ​​വു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ർ വി​​ക്ട​​റി​​നെ ഹ​​രി​​പ്പാ​​ട് താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മൃ​​ത​​ദേ​​ഹം ഹ​​രി​​പ്പാ​​ട് താ​​ലൂ​​ക്കാ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ.

സേ​വ് കു​ട്ട​നാ​ട് വെ​ബി​നാ​ർ

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് സ്റ്റ​ഡി ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സേ​വ് കു​ട്ട​നാ​ട് വെ​ബി​നാ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രുന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ശാ​ല കു​ട്ട​നാ​ട് വി​ക​സ​ന അ​ഥോ​റി​ട്ടി എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി ന​ട​ത്തി​യ വെ​ബി​നാ​റി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, കാ​ർ​ഷി​ക ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​കെ.​ജി. പ​ത്മ​കു​മാ​ർ, തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ, ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ, കെ.​സി. ജോ​സ​ഫ്, ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ റോ​യ് കൊ​ട്ടാ​ര​ച്ചി​റ, ഹ​രി​കൃ​ഷ്ണ​ൻ കാ​വാ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ട​നാ​ടി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​ർ ത​ല​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​നും തു​ട​ർ ന​ട​പ​ടി​ക​ൾ ഏ​കോ​പി​ക്കാ​നും സ​മി​തി​ക്കു രൂ​പം കൊ​ടു​ക്കാ​നും സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.