എം​എ​ൽ​എ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന്
Tuesday, June 15, 2021 10:49 PM IST
മ​ങ്കൊ​ന്പ്: സേ​വ് കു​ട്ട​നാ​ട് എ​ന്ന കാ​ന്പ​യി​നി​ലൂ​ടെ കു​ട്ട​നാ​ടി​നെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ല​നി​ൽ​പ്പി​നാ​യി പോ​രാ​ടു​ന്ന കു​ട്ട​നാ​ട​ൻ ജ​ന​ത​യെ ആ​ക്ഷേ​പി​ച്ച മ​ന്ത്രി സ​ജി ചെ​റി​യാ​ൻ മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡന്‍റ് എം.​വി. ഗോ​പ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 2018 ലെ ​മ​ഹാ​പ്ര​ള​യ​ത്തി​നു ശേ​ഷം കു​ട്ട​നാ​ടി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ട്ട​നാ​ട​ൻ ജ​ന​ത​യെ സേ​വ് കു​ട്ട​നാ​ട് ക്യാ​ന്പ​യി​ന് നി​ർ​ബ​ന്ധ​തി​രാ​ക്കി​യ​ത്. ജാ​തി-മ​ത- രാ​ഷ്ട്രീ​യ ചി​ന്ത​ക​ൾ​ക്ക​പ്പു​റം കു​ട്ട​നാ​ട്ടി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യു​ള്ള സേ​വ് കു​ട്ട​നാ​ട് ഫോ​റ​ത്തെ ആ​ക്ഷേ​പി​ച്ച ഫി​ഷ​റീ​സ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന സം​ബ​ന്ധി​ച്ച് കു​ട്ട​നാ​ട് എം​എ​ൽ​എ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും എം.​വി. ഗോ​പ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി​യു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ങ്കൊ​ന്പി​ൽ ന​ട​ന്ന കോ​ലം ക​ത്തി​ക്ക​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ഡി. ​സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. വാ​സു​ദേ​വ​ൻ മു​ഖ്യ പ്ര​സം​ഗം ന​ട​ത്തി.