ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തിന്‍റെ ഭാ​ഗ​മാ​യി യോ​ഗ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Tuesday, June 15, 2021 10:49 PM IST
ആ​ല​പ്പു​ഴ: സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി യോ​ഗ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ​തി​നാ​യു​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി.
കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഫീ​ൽ​ഡ് ഒൗ​ട്ട് റീ​ച്ച് ബ്യൂ​റോ എ​റ​ണാ​കു​ള​വും നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​നും സം​യു​ക്ത​മാ​യി അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​യും. കോ​വി​ഡ് കാ​ലം കു​ട്ടി​ക​ളി​ലും മാ​ന​സി​ക പി​രി​മു​റു​ക്കം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.
ജീ​വി​ത ശൈ​ലീരോ​ഗ​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം ഉ​ണ്ടാ​ക്കു​ന്ന അ​സു​ഖ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ഒ​രു പ​രി​ധിവ​രെ യോ​ഗ​യി​ലൂ​ടെ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​മെ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു ഡി​എം​ഒ ഡോ. ​ഷീ​ബ.​എ​സ് പ​റ​ഞ്ഞു. നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​ശ്രീ​നി​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​യി​ലൂ​ടെ ദൈ​നം​ദി​ന ജീ​വി​ത പ്ര​വൃത്തി​ക​ൾ കൂ​ടു​ത​ൽ അ​നാ​യാ​സ​മാ​ക്കാ​മെ​ന്ന് ക്ലാ​സ് ന​യി​ച്ച നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി​ഷ്ണു മോ​ഹ​ൻ ചൂ​ണ്ടിക്കാട്ടി. കേ​ന്ദ്ര ആ​യു​ഷ് വി​ഭാ​ഗം ഈ ​വ​ർ​ഷം വി​ഭാ​വ​നം ചെ​യ്ത വി​വി​ധ യോ​ഗ​മു​റ​ക​ൾ ത​ത്സ​മ​യം പ്ര​ദ​ർ​ശി​പ്പി​ച്ചു. ഡോ. ​ശ​ര​ണ്യ യോ​ഗ മു​റ​ക​ൾ വി​വ​രി​ച്ചു. ഫീ​ൽ​ഡ് എ​ക്സി​ബി​ഷ​ൻ ഒ​ഫീ​സ​ർ പൊ​ന്നു​മോ​ൻ സ്വാ​ഗ​ത​വും ഹ​ൻ​സ ന​ന്ദി​യും പ​റ​ഞ്ഞു.