കു​ട്ട​നാ​ടി​നാ​യു​ള്ള യോ​ഗം പ്ര​ഹ​സ​ന​മാ​ക്കി​യെ​ന്ന്
Wednesday, June 16, 2021 10:29 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് ആ​ശ്വാ​സ​ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യോ കു​ട്ട​നാ​ടി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു കൊ​ണ്ടു സ​ഹാ​യ​പ​ദ്ധ​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ക​യോ ചെ​യ്യാ​ത്ത മ​ങ്കൊ​ന്പ് യോ​ഗം വെ​റും പ്ര​ഹ​സ​ന​മാ​യി മാ​റി​യെ​ന്ന് നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ. ര​ണ്ടു മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത​യോ​ഗം എ​ന്തു തീ​രു​മാ​നം കൈ​ക്കൊ​ണ്ടെ​ന്ന് കൃ​ഷി​മ​ന്ത്രി വി​ശ​ദീ​ക​രി​ക്ക​ണം. സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശ​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ കാ​ലാ​കാ​ല​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ നി​വേ​ദ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ച് സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ജ​ന​ങ്ങ​ളു​ടെ മു​ന്പാ​കെ അ​വ​ത​രി​പ്പി​ക്ക​ണം. കു​ട്ട​നാ​ടി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് സ​മ​ഗ്ര​മാ​യ നി​വേ​ദ​നം കൃ​ഷി​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ന​ൽ​കു​മെ​ന്നും ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.

ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​ർ കൈ​മാ​റി

മാ​വേ​ലി​ക്ക​ര: ഗ്രേ​റ്റ​ർ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ക്സി​ജ​ൻ പ്രാ​ണ​വാ​യു എ​ന്ന പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​ർ വി​ത​ര​ണം ചെ​യ്തു. ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ. സി.​പി. ജ​യ​കു​മാ​ർ ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​ർ എം.​എ​സ്. അ​രു​ണ്‍​കു​മാർ എംഎൽഎക്കു കൈ​മാ​റി.