മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചു
Wednesday, June 16, 2021 10:29 PM IST
എ​ട​ത്വ: അ​ശാ​സ്ത്രീ​യ​മാ​യ വി​ക​സ​ന​ങ്ങ​ളും ഭ​ര​ണാ​ധി​കാ​രി​ക​ൾ-രാ​ഷ്ട്രീ​യ-ഉ​ദ്യോ​ഗ​സ്ഥ​മേ​ലാ​ള​ന്മാ​രും അ​വ​രു​ടെ ബി​നാ​മി​ക​ളാ​യ കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ​ക്കും പ​ണം കൊ​യ്യാ​നു​ള്ള കേ​ന്ദ്ര​മാ​യി കു​ട്ട​നാ​ടി​നെ മാ​റ്റി​യ​താ​ണ് ഇ​ന്ന​ത്തെ ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്ന് കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന ജി​ല്ല​ക്കാ​ര​ൻ കൂ​ടി​യാ​യ മ​ന്ത്രി യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ​ക്കുനേ​രെ മു​ഖംതി​രി​ച്ചു ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ ശ്രേ​യ​സ് കു​ട്ട​നാ​ട് ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. വെ​ന്‍റി​ലേ​റ്റ​റി​ലാ​യ സ്വ​ന്തം നാ​ടി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ രാ​ഷ്ട്രീ​യ ജാ​തി മ​ത ചി​ന്ത​ക​ൾ വെ​ടി​ഞ്ഞു ജ​ന​ങ്ങ​ൾ ഒ​റ്റ​കെ​ട്ടാ​യി സ​ട​കു​ട​ഞ്ഞു എ​ണീ​റ്റ​പ്പോ​ൾ മന്ത്രിയുടെ പ്രസ്താവന ഖേ​ദകരമാണെന്ന് യോഗം കുറ്റപ്പെടുത്തി. എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പാ​രി​ഷ് ഹാ​ളി​ൽ കൂ​ടി​യ പ്ര​തി​ഷേ​ധ​യോ​ഗം വി​കാ​രി​യും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ഫാ.​ മാ​ത്യു ചൂ​ര​വ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​ബ് വി​രു​ത്തി​ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​ഹ​രി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യോ​ഗ​ത്തി​ൽ എ.ജി. സു​ഭാ​ഷ്, ടോം ​ജോ​സ​ഫ്, ജോ​സ് റ്റി. ​പൂ​ന്നി​ച്ചി​റ, സി​ബി മൂ​ലങ്കു​ന്നം, എം.​കെ. ജോ​സ​ഫ്, വി​ഷ്ണു​കു​മാ​ർ പി.ആ​ർ, അ​ജി​ത് കു​മാ​ർ, എ.കെ. ഷം​സു​ധ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.