വെ​ള്ള​ക്കെ​ട്ടും ചെ​ളി​യു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പാ​ർ​ക്കിം​ഗ്
Thursday, June 17, 2021 10:29 PM IST
അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും. വാ​ഹ​ന യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ലാ​ണ് വാ​ഹ​ന പാ​ർ​ക്കിം​ഗ് ഏ​രി​യ​യു​ള്ള​ത്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഇ​വി​ടെ​യാ​കെ വെ​ള്ള​വും ചെ​ളി​യും നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഏ​താ​നും വ​ർ​ഷം മു​ന്പ് ഇ​വി​ടെ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​ത്തി​യെ​ങ്കി​ലും ഇ​പ്പോ​ൾ ഈ ​പ്ര​ദേ​ശം കാ​ട് പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്.
ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന് അ​ഞ്ചു​രൂ​പ​യും ഓ​ട്ടോ​റി​ക്ഷ​യ്ക്ക് 10 രൂ​പ​യും നാ​ലു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് 15 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. നി​ല​വി​ൽ കു​ടും​ബ​ശ്രീ മി​ഷ​നെ​യാ​ണ് പാ​ർ​ക്കിം​ഗി​ന്‍റെ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ണം ന​ൽ​കി വാ​ഹ​നം പാ​ർ​ക്കു ചെ​യ്തി​ട്ടും വെ​ള്ള​വും ചെ​ളി​യും ച​വി​ട്ടേ​ണ്ട സ്ഥി​തി​യി​ലാ​ണ് വാ​ഹ​ന ഉ​ട​മ​ക​ൾ. പ​ണം പി​രി​ക്കാ​ൻ നി​ൽ​ക്കു​ന്ന വ​നി​താ ജീ​വ​ന​ക്കാ​രും ഇ​തി​ന്‍റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ഇ​വി​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.