പൊ​തി​ച്ചോ​ർ വി​ത​ര​ണ​ത്തി​ന് സ​മാ​പ​നം
Thursday, June 17, 2021 10:29 PM IST
പൂ​ച്ചാ​ക്ക​ൽ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്‌​ഡോ​ൺ കാ​ല​ത്തു കോ​ൺ​ഗ്ര​സ്‌ തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തു ദി​വ​സ​മാ​യി ന​ട​ന്നു വ​ന്നി​രു​ന്ന ഉ​ച്ച​ഭ​ക്ഷ​ണ പ​രി​പാ​ടി​യ പൊ​തി​ച്ചോ​ർ വി​ത​ര​ണം കേ​ക്ക് മു​റി​ച്ചു ന​ൽ​കി സ​മാ​പ​നം കു​റി​ച്ചു. കോ​വി​ഡ് കാ​ല​ത്തു കൈ​ത്താ​ങ്ങ് ആ​യി പൂ​ച്ചാ​ക്ക​ൽ കേ​ന്ദ്രി​ക​രി​ച്ചു ന​ട​ത്തി​യ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ പ​രി​പാ​ടി 30 ദി​വ​സം പി​ന്നി​ട്ടു.
തൊ​ഴി​ലാ​ളി​ക​ൾ, അ​യ​ൽ സം​സ്ഥാ​ന​ത്തു നി​ന്നും വ​രു​ന്ന ഡ്രൈ​വ​ർ​മാ​ർ, അ​ഗ​തി​ക​ൾ, കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി വീ​ട്ടി​ൽ ക​ഴി​യു​ന്ന​വ​ർ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​ത്. സ​മാ​പ​ന പ​രി​പാ​ടി​ക​ൾ​ക്ക് സി​ബി ജോ​ൺ, എം.​വി. ആ​ന്‍റ​പ്പ​ൻ, കെ.​പി. ജോ​ബി​ച്ച​ൻ, എം. ​ഷാ​ജ​ഹാ​ൻ, പി.​ടി. രാ​ധാ​കൃ​ഷ്ണ​ൻ, സാ​ജ​ൻ കോ​ളു​ത​റ, അ​രു​ൺ മാ​ധ​വ​പ്പ​ള്ളി, എ​സ്. നാ​സ​ർ, പി.​എ​ച്ച്. നൗ​ഷാ​ദ്, രാ​ജ്‌​വി, ഗോ​പി അ​ടു​വ​യി​ൽ, വി​പി​ൻ കു​ര്യാ​ക്കോ​സ്, ഫാ​സി​ൽ, ഫാ​റൂ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ഠ​ന​സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

അ​മ്പ​ല​പ്പു​ഴ: നീ​ർ​ക്കു​ന്നം ഈ​സ്റ്റ്‌ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്‌ റ​സി​ഡ​ന്‍റ്സി (നി​യ​ർ)​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഇ ​ഉ​ന്ന​തി ഡ​യ​റ​ക്ട​ർ ഡോ. ​ബി​ന്ദു സ​ത്യ​ജി​ത്ത്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യ​ർ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പ്ര​ദീ​പ്‌ കൂ​ട്ടാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.