മ​ദ്യ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 23 കേ​സു​ക​ൾ
Thursday, June 17, 2021 10:31 PM IST
ആ​ല​പ്പു​ഴ: ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന എ​ട്ടു​മു​ത​ൽ ജൂ​ണ്‍ 16 വ​രെ മ​ദ്യ​ശാ​ല​ക​ളും മ​റ്റും അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് മ​ദ്യ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ല​പ്പു​ഴ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 58 ലി​റ്റ​ർ ചാ​രാ​യം, 2500 ലി​റ്റ​ർ കോ​ട, 50 ലി​റ്റ​ർ സ്പെ​ന്‍റ് വാ​ഷ്, 25 ലി​റ്റ​ർ വ്യാ​ജ മ​ദ്യം, 100 ലി​റ്റ​ർ അ​രി​ഷ്ടം, 200 ഗ്രാം ​ഗ​ഞ്ചാ​വ്, മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ 69 നൈ​ട്രാ​സെ​പ്പാം ഗു​ളി​ക​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തി. ഇ​തി​ൽ 13 പേ​ർ​പ്ര​തി​ക​ളാ​യി ആ​കെ 23 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.
ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ പ​രി​ധി​യി​ൽ ഇ​ത്ത​രം കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ 0477 225 1639, 9400069494, 9400069495 എ​ന്നീ ന​ന്പ​റു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ളി​ച്ച് അ​റി​യി​ക്കാ​വു​ന്ന​താ​ണ്.