മൊബെെൽ ടവറിൽ കയറി യുവാവ് ജീവനൊടുക്കി
Thursday, June 24, 2021 10:38 PM IST
മാ​വേ​ലി​ക്ക​ര: ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ക​ളി​ലെ ട​വ​റി​ൽ ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് ട​വ​റി​ൽ തൂ​ങ്ങി​മ​രി​ച്ചു. മാ​വേ​ലി​ക്ക​ര റ​യി​ൽ​വേ ജം​ഗ്ഷ​ന് സ​മീ​പം കോ​ട്ട​യു​ടെ വ​ട​ക്ക​തി​ൽ ശ്യാം​കു​മാ​ർ(33) ആ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ൻ​പി​ലെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ട​വ​റി​ലാ​ണ് യു​വാ​വ് ക​യ​റി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര്യ ഇ​യാ​ൾ​ക്കെ​തി​രേ പ​രാ​തിപ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​ന്നലെ ഇ​യാ​ൾ ഭാ​ര്യ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി. തു​ട​ർ​ന്ന് ഭാ​ര്യ​യെ വി​ളി​ച്ചു​വ​രു​ത്ത​ണ​മെ​ന്ന് പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​ണ്ടാ​കാ​ത്തതി​നെ തു​ട​ർ​ന്ന് രണ്ടു മ​ണി​യോ​ടെ ശ്യാം ​ട​വ​റി​ന് മു​ക​ളി​ൽ ക​യ​റു​ക​യും അ​വി​ടെ​യി​രു​ന്ന് ഭീ​ഷ​ണി മു​ഴ​ക്കു​ക​യും പോ​ലീ​സി​നു നേ​രെ ആ​ക്രോ​ശി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ ഭാ​ര്യ​യെ കൊ​ണ്ടു​വ​ന്ന് പ​രാ​തി​യി​ല്ലെ​ന്ന് എ​ഴു​തി​ക്കൊ​ടു​ത്താ​ൽ താ​ഴെ​യി​റ​ങ്ങാ​മെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭാ​ര്യ​യെ പോ​ലീ​സ് അ​വി​ടേ​ക്ക് എ​ത്തി​ച്ചു. എ​ന്നി​ട്ടും ഇ​റ​ങ്ങാ​നാ​യി കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് ഇ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഭാ​ര്യ​ക്ക് മു​ൻ​പി​ൽ ലൈ​വാ​യി മ​രി​ക്കാ​നാ​ണ് അ​വ​രെ വി​ളി​ച്ചു​വ​രു​ത്തി​യ​തെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ഉ​ടു​മു​ണ്ട് അ​ഴി​ച്ച് ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട് താ​ഴേ​ക്ക് ആ​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യ​ശ്ര​മ​ത്തി​ൽ കു​രു​ക്ക് അ​ഴി​ഞ്ഞ് യു​വാ​വ് ട​വ​റി​ന്‍റെ ഇ​ട​യ്ക്കു​ള്ള ത​ട്ടി​ലേ​ക്ക് വീ​ണു. ഈ ​സ​മ​യം ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ മേ​ലേ​ക്ക് ക​യ​റി. ഉ​ട​ൻ ത​ന്നെ വീ​ണ്ടും കു​രു​ക്കി​ട്ട് ഇ​യാ​ൾ തൂ​ങ്ങു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ മേ​ലേ​ക്കെ​ത്തി കു​രു​ക്ക​ഴി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് മാ​വേ​ലി​ക്ക​ര പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.