റോ​ട്ടാ, എ​ന്‍റ​റോ വൈ​റ​സ് സാ​ന്നി​ധ്യ​മി​ല്ല
Monday, July 5, 2021 10:44 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ഛ​ർ​ദി-വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് രോ​ഗം ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്തി​ൽനി​ന്നു സ്വാ​ബ് ശേ​ഖ​രി​ച്ചു റോ​ട്ടാ, എ​ന്‍റ​റോ വൈ​റ​സു​ക​ൾ ഉ​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ച്ച​താ​യും പ​രി​ശോ​ധ​ന​യി​ൽ വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ൾ ജി​ല്ലാ പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 180/100 മി​ല്ലീ ലി​റ്റ​ർ അ​ള​വി​ൽ കോ​ളി​ഫോം രോ​ഗാ​ണു​വി​നെ ക​ണ്ടെ​ത്തി​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് മൈ​ക്രോ​ബ​യോ​ള​ജി ലാ​ബി​ൽ വെ​ള്ള​ത്തി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ രോ​ഗാ​ണു​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക്ലോ​റി​ന്‍റെ അ​ള​വ് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ത്തും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റി​നി​ടെ 81 പേ​ർ ഛർ​ദി, വ​യ​റി​ള​ക്ക രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​. ആ​ർ​ക്കും കി​ട​ത്തി​ചി​കി​ത്സ വേ​ണ്ടി വ​ന്നി​ട്ടി​ല്ല.